Connect with us

Hi, what are you looking for?

Film News

കാപ്പ അടുത്തയാഴ്ച്ച എത്തും;ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച് 19ന് കൊച്ചിയിൽ

ഷാജി കൈലാസും പൃഥ്വിരാജും കടുവയുടെ സൂപ്പർ ഹിറ്റ് വിജയത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ചിത്രത്തിന്റെ റിലീസ് ഡിസംബർ 22നാണ് എന്നാൽ അതിന് മുന്നോടിയായുള്ള ഒഫിഷ്യൽ ലോഞ്ചിംഗ് ഡിസംബർ 19 ന് വൈകിട്ട് 6 ന് കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.

ചിത്രത്തിൽ കൊട്ടമധു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. സോഷ്യൽ മീഡിയകളിൽ ഇതിനോടകം തന്നെ പൃഥ്വിരാജിന്റെ ലുക്ക് വൈറലായി കഴിഞ്ഞു.അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.ആസിഫ് അലിയും അന്ന ബെന്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയിൽ ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരാണ് മറ്റ് താരങ്ങൾ


എഴുത്തുകാരൻ ജി ആർ ഇന്ദുഗോപന്റെ പ്രശസ്ത നോവൽ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ആക്ഷന് ഏറെ പ്രാധാന്യം കൊടുക്കുന്ന സിനിമയാണ്. ജി ആർ ഇന്ദുഗോപൻ തന്നെയാണ് കാപ്പയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ,ജിനു വി ഏബ്രഹാം എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റർ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ,ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ് എന്നീ ബാനറുകളും സിനിമയുടെ നിർമ്മാണ പങ്കാളികളാണ്

You May Also Like