Connect with us

Hi, what are you looking for?

Film News

‘കൊള്ള രണ്ട് മണിക്കൂർ നല്ലൊരു സിനിമാനുഭവം സമ്മാനിക്കുന്ന ഒരു കൊച്ചു ത്രില്ലർ സിനിമയാണ്’

ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വര്‍മ്മ സംവിധാനം നിര്‍വ്വഹിച്ച കൊള്ള എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ടു പെണ്‍കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെവി രജീഷ് നിര്‍മ്മിക്കുന്നു. രജിഷ വിജയന്‍, പ്രിയാ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സണ്‍ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. ലച്ചു രജീഷ് സഹനിര്‍മ്മാതാവാണ്. അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി , ഷെബിന്‍ ബെന്‍സന്‍, പ്രേം പ്രകാശ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. രവി മാത്യു പ്രൊഡക്ഷന്‍സും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നു.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ആകെ മൊത്തത്തില്‍ കൊള്ള രണ്ട് മണിക്കൂര്‍ നല്ലൊരു സിനിമാനുഭവം സമ്മാനിക്കുന്ന ഒരു കൊച്ചു ത്രില്ലര്‍ സിനിമയാണെന്നാണ് കിരണ്‍ രാജ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

മലയാളത്തില്‍ അധികം പയറ്റി കണ്ടിട്ടില്ലാത്ത ഒരു ജേണര്‍ ആണ് ഹീസ്റ്റ് ത്രില്ലര്‍. ഹോളിവുഡിലും മറ്റുമൊക്കെ ഹീസ്റ്റ് സിനിമകള്‍ക്ക് വലിയൊരു ഫാന്‍ബേസ് തന്നെയുണ്ട്.
ബോബി സഞ്ജയ് കഥയും സൂരജ് വര്‍മ സംവിധാനവും നിര്‍വഹിച്ച കൊള്ള പറയുന്നത് അത്‌പോലൊരു കഥയാണ്..
ആനി, ശില്പ എന്നിവരുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു ബ്യൂടിപാര്‍ലര്‍ തുടങ്ങുക എന്നത്. അതിനായി അവര്‍ ഒരു കട വാങ്ങുകയും അവിടെ അറ്റകുറ്റ പണികള്‍ തുടങ്ങുകയും ചെയ്യുന്നു.
എന്നാല്‍ അതിനിടയില്‍ ഒരു ദിവസം ബ്യൂട്ടിപാര്‍ലറിന് നേരെ മുകളിലുള്ള ബാങ്ക് ലോക്കര്‍ പൊളിച്ച് വലിയൊരു കവര്‍ച്ച അരങ്ങേരുന്നു… ലോക്കറിലേക്ക് കയറിയിരിക്കുന്നത് ബ്യൂട്ടിപാര്‍ലറിന് അകത്തെ ഭിത്തി തുളച്ചു കൊണ്ടാണ്.
ആരായിരിക്കും ആ മോഷണത്തിന് പിന്നിലെ മാസ്റ്റര്‍മൈന്‍ഡ്… ആനിയും ശില്പയും ആയിരിക്കുമൊ?
പതിയെ ആരംഭിച്ച് മുന്നോട്ട് പോകും തോറും അത്യാവശ്യം നന്നായി ത്രില്ലടിപ്പിക്കുന്നുണ്ട് പടം..
ആനിയായി രജിഷ വിജയന്‍, ശില്പയായി പ്രിയ വാര്യര്‍. രണ്ട് പേരും നന്നായി അഭിനയിച്ചിട്ടുണ്ട്..??
പോലീസ് റോളില്‍ വിനയ് ഫോര്‍ട്ട് തിളങ്ങിയപ്പോള്‍ സഹ താരങ്ങളായി അലന്‍സിയര്‍, കൊല്ലം സുധി, ജിയോ ബേബി തുടങ്ങിവര്‍ നല്ല പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.
തരക്കേടില്ലാത്ത ചായഗ്രഹണവും നല്ല ബിജിഎം ഉം ഒക്കെ സിനിമയിലുണ്ട്.??
ആകെ മൊത്തത്തില്‍ കൊള്ള രണ്ട് മണിക്കൂര്‍ നല്ലൊരു സിനിമാനുഭവം സമ്മാനിക്കുന്ന ഒരു കൊച്ചു ത്രില്ലര്‍ സിനിമയാണ്.

You May Also Like