Connect with us

Hi, what are you looking for?

Film News

‘തേന്‍ തുള്ളി പോലെ നീ പൊഴിയും വാക്കിലോ’… ‘കൊത്തി’ലെ ആദ്യ ലിറിക്കല്‍ വീഡിയോ

വെള്ളിയാഴ്ച തീയറ്ററുകളില്‍ എത്തുന്ന സിബി മലയില്‍- ആസിഫ് അലി ചിത്രം ‘കൊത്തി’ലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് ഈണമിട്ട് കെ.കെ നിഷാദും ശ്രുതി ശിവദാസും ചേര്‍ന്ന് പാടിയിരിക്കുന്നു. ‘തേന്‍ തുള്ളി പോലെ നീ പൊഴിയും വാക്കിലോ’ എന്നു തുടുങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.

ആസിഫ് അലിയും റോഷന്‍ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. നിഖില വിമലാണ് നായിക. രഞ്ജിത്ത്, വിജിലേഷ് , അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുല്‍, ശിവന്‍ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എഡിറ്റര്‍ – രതിന്‍ രാധാകൃഷ്ണന്‍,ഛായാഗ്രഹണം- പ്രശാന്ത് രവീന്ദ്രന്‍,പശ്ചാത്തല സംഗീതം – ജേക്‌സ് ബിജോയ്. പ്രൊഡക്ഷന്‍ ഡിസൈന്‍ – പ്രശാന്ത് മാധവ്.

You May Also Like