Connect with us

Hi, what are you looking for?

Film News

ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിനം, സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാറിന്റെ കുടുംബം

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന സിനിമയിൽ എത്തിയ ശേഷമാണ് താരത്തിന്റെ മറ്റു മക്കളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്, 2014 ല്‍ രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയിലെത്തുന്നത്.ഇപ്പോൾ സിനിമയിലെ പ്രമുഖ നടിമാരിൽ ഒരാളാണ് താരം, ക്വാറന്റൈന്‍ സമയത്ത് അഹാനയുടെ വീട്ടിലെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, പാട്ടുപാടുന്നതും ഡാന്‍സ് കളിക്കുന്നതും, വര്‍ക്കൗട്ട് ചെയ്യുന്നതുമായ വീഡിയോകള്‍ ഇവർ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു,

ഇവയെല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മക്കള്‍ക്കൊപ്പം നടന്‍ കൃഷ്ണകുമാറും കൂടാറുണ്ട്. എന്നാല്‍ അമ്മ സിന്ധു എന്നും ക്യാമറയ്ക്ക് പിന്നിലായിരിക്കും. ഇപ്പോൾ തങ്ങളുടെ വീട്ടിലേക്ക് സന്തോഷ ദിനത്തെ കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് അഹാന, ഇന്ന് അഹാനയുടെ അച്ഛൻ കൃഷ്ണകുമാറിന്റെ പിറന്നാൾ ആണ്, കൃഷ്ണകുമാറിന് പിറന്നാൾ ആശംസകൾ നേർന്ന് അഹാനയും കൃഷ്ണകുമാറിന്റെ മറ്റു മക്കളും എത്തിയിട്ടുണ്ട്. തന്റെ പിറന്നാൾ ദിവസം മനോഹരമായ ഒരു പോസ്റ്റ് പങ്കുവെച്ച് കൃഷ്ണകുമാറും എത്തിയിട്ടുണ്ട്.  അനുഗ്രഹീതമായ 52 വർഷങ്ങൾ ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കാൻ കഴിഞ്ഞു.. ദൈവത്തിനു നന്ദി.. 53 ലേക്ക് ഇന്നു കടക്കുന്നു… ഏവർക്കും നന്മകൾ ഉണ്ടാവട്ടെ എന്നാണ് കൃഷ്ണകുമാർ കുറിച്ചത്, തന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് കൃഷ്ണകുമാർ തൻറെ സന്തോഷം പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തുന്നത്.

2008 ൽ സംപ്രേക്ഷണം ചെയ്തിരുന്ന മാലയോഗം എന്ന സീരിയലിനു ശേഷം ആദ്യമായാണ് കൃഷ്ണകുമാർ മലയാളത്തിൽ ഒരു പരമ്പര ചെയ്യുന്നത്. പിന്നീട് താരം സിനിമയിൽ സജീവമായിരുന്നു, ‘കൂടെവിടെ’ എന്ന പരമ്പരയിലൂടെയാണ് കൃഷ്ണകുമാർ മിനിസ്ക്രീനിലേക്ക് ഇപ്പോൾ ഒരു തിരിച്ചുവരവ്  നടത്തിയിരിക്കുകയാണ്,  ജനുവരി 4 മുതൽ ആണ് പരമ്പര പ്രേക്ഷകരിലേക്ക് എത്തിയത്. സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥ വരച്ചു കാട്ടുന്ന പരമ്പരയാണിത് . വളരെ മികച്ച രീതിയിലാണ് പരമ്പര മുന്നേറി കൊണ്ടിരിക്കുന്നത്, പരമ്പരയിലെ നായകന്റെ അച്ചനായിട്ടാണ് കൃഷ്ണൻകുമാർ എത്തുന്നത്, ശ്കതമായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

You May Also Like