Connect with us

Hi, what are you looking for?

Film News

സ്വന്തം കഴിവിൽ ഒന്നും നേടിയില്ല. കിട്ടിയതെല്ലാം വന്നു ഭവിച്ചതാണ്- കൃഷ്ണകുമാർ

കൃഷണകുമാറിനെയും കുടുംബത്തെയും അറിയാത്ത മലയാളികൾ ചുരുക്കം ആണ്.സോഷ്യൽ മീഡിയിൽ ഏറെ സജീവമായ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്‍റേത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ  ദിയ, ഇഷാനി, ഹൻസിക,അഹാന എന്നിവരും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയിൽ വളര  സജീവമാണ്. ഇവരുടെ വീട്ടിലെ വിശേഷങ്ങളൊക്കെ അറിയാൻ പ്രേക്ഷകർക്ക്  ഏറെ താൽപര്യമുള്ളതാണ്.കുടുംബത്തിന്റെ  വിശേഷങ്ങളുമായി പലപ്പോഴും കൃഷ്ണകുമാർ രംഗത്തെത്താറുണ്ട്. മലയാള സിനിമയിലെ മികച്ച ഒരു നടനാണ് കൃഷ്ണകുമാർ, സിനിമയിലും സീരിയലിലും എല്ലാം താരം വളരെ സജീവമാണ്. കൃഷ്ണകുമാറിനെ പോലെ തന്നെ പ്രശസ്തരാണ് താരത്തിന്റെ മക്കളും, കൃഷണകുമാറിനെയും മക്കളെയും മകലയാളികൾക്ക് വളരെ പരിചിതമാണ്, അഞ്ചു പെണ്ണുങ്ങളും താനും എന്നാണ് തന്റെ കുടുംബത്തെ പറ്റി കൃഷ്ണകുമാർ പറയുന്നത്.

കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹവാർഷികം ആയിരുന്നു, തന്റെ വിവാഹവാര്ഷിക ദിനത്തിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം, താരം പറയുന്നത് ഇങ്ങനെ. 1994 Dec 12.. അന്നാണ് ഞങ്ങൾ വിവാഹിതരായത്. 26 സന്തുഷ്ടമായ വർഷങ്ങൾ. ഇത്രയും കാലം ആരോഗ്യത്തോടെ മുന്നോട്ട് നയിച്ച ദൈവം എന്ന് വിളിക്കുന്ന ആ അദൃശ്യ ശക്തിയെ നന്ദിയോടെ സ്മരിക്കുന്നു. സ്വന്തം കഴിവിൽ ഒന്നും നേടിയില്ല.

കിട്ടിയതെല്ലാം വന്നു ഭവിച്ചതാണ്. ഈ സമയത്തു റോന്താ ബെർൺസിന്റെ THE SECRET എന്ന പുസ്തകത്തിലെ ഒരു വരി ഓർമ്മയിൽ വന്നു . Gratitude is riches, Complaint is poverty. ഉപകാരസ്മരണ ധനമാണ്, പരാതി ദാരിദ്ര്യമാണ്… വീണ്ടും എല്ലാത്തിനും നന്ദി പറഞ്ഞു കൊണ്ട് രാവിലെ 14 വർഷങ്ങൾക്കു ശേഷം അഭിനയിക്കുന്ന സീരിയൽ “കൂടെവിടെ” യുടെ ലൊക്കേഷനിലേക്ക്. ഇത് വായിക്കുന്ന എല്ലാവർക്കും നന്മകൾ നേരുന്നു. ഞങ്ങളുടെ കുടുംബത്തിനായി ഇതുവരെ നന്മകളും, അനുഗ്രഹങ്ങളും നേർന്നവർക്കും പ്രാർത്ഥനയിൽ ഉൾപെടുത്തിയവർക്കും ഒരായിരം നന്ദി. നിരവധി പേരാണ് കൃഷ്ണകുമാറിന് ആശംസകൾ നേർന്നെത്തുന്നത്, അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് മക്കളും എത്തിയിട്ടുണ്ട്.

You May Also Like