Connect with us

Hi, what are you looking for?

Film News

‘സലാര്‍ ടീസര്‍ കണ്ടിട്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല, ഇതൊക്കെ കാണുമ്പോളാണ് ശരിക്കും കെജിഎഫിന്റെ വില മനസ്സിലാകുന്നത്..’

പ്രഭാസിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ‘സലാര്‍’ ടീസര്‍ പുറത്തിറങ്ങി. പുലര്‍ച്ചെ 5.12നാണ് ടീസര്‍ റിലീസ് ചെയ്തത്. കെജിഎഫ്, കാന്താര എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരണ്ടൂര്‍ നിര്‍മിക്കുന്ന ‘സലാര്‍’ സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീല്‍ ആണ്. പൃഥ്വിരാജിനെയും ടീസറില്‍ കാണാം. നിരവധി പേരാണ് ടീസറിനേയും പൃഥ്വിരാജിനേയും പ്രശംസിച്ച് രംഗത്തെത്തിയത്. എന്നാലിതാ ടീസറിനെ കുറിച്ചുള്ള മറ്റൊരു അഭിപ്രായമാണ് ശ്രദ്ധേയമാകുന്നത്. ‘സലാര്‍ ടീസര്‍ കണ്ടിട്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല, ഇതൊക്കെ കാണുമ്പോളാണ് ശരിക്കും കെജിഎഫിന്റെ വില മനസ്സിലാകുന്നത്..’ എന്നാണ് ലോറന്‍സ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ചിലപ്പോള്‍ ഞാന്‍ നിങ്ങളില്‍ ഒരു ന്യൂനപക്ഷ അഭിപ്രായം പറയുന്ന ആളായിരിക്കും.. എനിക്ക് സലാര്‍ ടീസര്‍ കണ്ടിട്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല… Kgf ചാപ്‌റ്റേര്‍ 2 ഇന്റെ ട്രെയിലറോ ടീസറോ ഒക്കെ തന്ന ഒരു ഫീല്‍ ഉണ്ടല്ലോ.. അതിന്റെ പത്തില്‍ ഒന്നുപോലും തരാന്‍ ഇതിനു സാധിച്ചില്ല… Prithviraj Sukumaran രാജുവേട്ടന്‍ ഉള്ളതുകൊണ്ട് പടം എന്തായാലും പോയി കാണും… ഒരുപക്ഷെ ട്രൈലര്‍ കുറച്ചൂടെ മികച്ചതാകുമെന്ന് പ്രതീക്ഷിക്കാം… പടം ഓടും. പക്ഷെ ഒരു kgf ലെവല്‍ ഇമ്പാക്ട് ഒന്നും ഉണ്ടാക്കാന്‍ പോകുന്നില്ല… അതുറപ്പാണ്… ഇതൊക്കെ കാണുമ്പോളാണ് ശരിക്കും kgf ന്റെ വില മനസ്സിലാകുന്നത്..
ട്രൈലര്‍ മികച്ചതാകട്ടെ… Waiting ??????
ടീസര്‍ റേറ്റിംഗ് 3/5
ടീസര്‍ അല്ല.. പടമാണ് മുഖ്യം… ടീസര്‍ അടിപൊളിയാക്കി എടുത്തിട്ട് പൊളിഞ്ഞു പോയ സിനിമകള്‍ ഒരുപാടുണ്ട്.. ഇവിടെ തിരിച്ചു സംഭവിക്കട്ടെ… ടീസറിന്റെ ക്ഷീണം തീര്‍ത്തുകൊണ്ട് പടം വേറെ ലെവല്‍ പൊളി ആകട്ടെ ??

ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തിലായിരിക്കും എത്തുക. വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് സലാറില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ശ്രുതി ഹാസന്‍ നായികയാകുന്നു. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങള്‍. ഭുവന്‍ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുര്‍ സംഗീത സംവിധാനവും നിര്‍വഹിക്കും.

ഹോംബാലെ ഫിലിംസിന്റെ കെജിഎഫ് 2, കാന്താര, ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഡിജിറ്റല്‍ പിആര്‍ഓ ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, പിആര്‍ഒ മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് ബിനു ബ്രിങ്‌ഫോര്‍ത്ത്. സെപ്റ്റംബര്‍ 28 ന് ചിത്രം തിയേറ്ററുകളിലെത്തും.

You May Also Like