Connect with us

Hi, what are you looking for?

Film News

‘ഒന്നില്‍ കൂടുതല്‍ ആശയങ്ങള്‍ സിനിമയില്‍ പറയാന്‍ ശ്രമിച്ചത്‌കൊണ്ട് ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും വഴുതി പോകുന്നുണ്ടായിരുന്നു..’

സൈജു കുറുപ്പും നവ്യാ നായരും പ്രധാന വേഷത്തിലെത്തിയ ‘ജാനകി ജാനേ’ ഒ.ടി.ടിയിലും ഹിറ്റ്. തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തത് അനീഷ് ഉപാസനയാണ്. ജൂലൈ 11-ന് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഒന്നില്‍ കൂടുതല്‍ ആശയങ്ങള്‍ സിനിമയില്‍ പറയാന്‍ ശ്രമിച്ചത്‌കൊണ്ട് ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും വഴുതി പോകുന്നുണ്ടായിരുന്നു..’ എന്നാണ് ലോറന്‍സ് മാത്യു മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

Aniesh Upaasana ബ്രോ മൊത്തത്തില്‍ പറഞ്ഞാല്‍ നല്ലയൊരു സിനിമയാണ്… ഒന്നില്‍ കൂടുതല്‍ ആശയങ്ങള്‍ സിനിമയില്‍ പറയാന്‍ ശ്രമിച്ചത്‌കൊണ്ട് ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും വഴുതി പോകുന്നുണ്ടായിരുന്നു…#spoileralert
Starring Saiju Govinda Kurup, Navya Nair.,
Anarkali Marikar, #johnyantony
Kottayam Nazeer, Sminu Sijo, Pramod Veliyanad,
James Elia,
Anjaly Sathyanath, and others
എന്തിനെയും ഏതിനെയും ഇരുട്ടിനെയുമൊക്കെ പേടിയുള്ള ജാനകിയായി നവ്യ വേഷമിടുന്നു… സമാന്തരകാല സിനിമകളില്‍ ഉത്തമ ഭര്‍ത്താവായി ടൈപ്പ് കാസറ്റ് ചെയപെട്ട സൈജു കുറുപ്പാണ് ഉണ്ണി മുകുന്ദന്‍ എന്ന ഭര്‍ത്താവിന്റെ റോള്‍ ചെയുന്നത്. പണ്ടൊക്കെ സൈജു കുറുപ്പിനെ ഒരു പടത്തില്‍ കണ്ടാല്‍ ഇയാളായിരിക്കും വില്ലന്‍ എന്ന് തോന്നിയ ഒരു കാലത്ത് നിന്നും ഇന്നത്തെ കാലഘട്ടത്തില്‍ മലയാള സിനിമയില്‍ ടോക്‌സിസിറ്റി ഇല്ലാത്ത ന്യൂ നോര്‍മല്‍ ഭര്‍ത്താവിന്റെ റോള്‍ വിശ്വസിച്ചു ഏല്പിക്കാന്‍ പറ്റുന്ന ഒരു നിലയിലേക്ക് അദ്ദേഹത്തിലെ നടനും ഇമേജും ഒരുപാട് വളര്‍ന്നു…
ആദ്യം ഭാഗത്ത് നായികയുടെ പേടി പ്രധാന വിഷയമായി വരുന്നു. ഇന്റര്‍വെല്‍ ആകുമ്പോള്‍ പെട്ടെന്നൊരു കോണ്‍ഫ്‌ലിക്ട് രൂപപ്പെടുന്നു… കഥയുടെ ഗതിയെ മാറുന്നു… പിന്നെ കുറെ മാധ്യമവിചാരണയും dirty പൊളിറ്റിക്സും ചര്‍ച്ച ചെയ്യപ്പെടുന്നു…ഇത്രയ്ക്കും രാഷ്ട്രീയവല്‍ക്കരിക്കാനും ചര്‍ച്ച ചെയ്യാനുമൊക്കെ ഉണ്ടോ ആ കാര്യം എന്നും തോന്നി…പിന്നെ കുറച്ചു കഴിയുമ്പോള്‍ വീണ്ടും ജാനകിയുടെ പേടിയും അതിന്റെ പരിഹാരവും ചര്‍ച്ചയാവുന്നു… ഇതില്‍ ഏതേലും ഒരു വിഷയത്തില്‍ മാത്രം ശ്രദ്ധകൊടുത്തിരുന്നേല്‍ കുറചൂടെ നന്നായേനെ എന്ന് തോന്നി… രണ്ടും കൂടി കുഴഞ്ഞു ഒടുക്കം അവിയല്‍ പരുവം ആയി.. ഒന്നെങ്കില്‍ പക്കാ മോട്ടിവേഷണല്‍ പടം.. അല്ലെങ്കില്‍ പൊളിറ്റിക്കല്‍ ഡ്രാമ… ഒരു ജോണറില്‍ നില്‍ക്കാമായിരുന്നു എന്ന് തോന്നി… (അഭിപ്രായം തികച്ചും വ്യക്തിപകരം)…
ഈ കഥയില്‍ ഒരു സീനില്‍ മാത്രം വന്നു പോകുന്ന ട്രീസ എന്ന കഥാപാത്രം കല്ലുകടിയായി തോന്നി… താന്‍ സ്‌നേഹിക്കുന്ന ആളിനെ വിശ്വസിക്കാനും കല്യാണം കഴിക്കാനും മറ്റൊരു സ്ത്രീ വന്നു മാധ്യമങ്ങളെ കാണണം എന്നും അവരോട് സത്യം പറയണമെന്നും അത് കെട്ട് നാട്ടുകാരും വീട്ടുകാരും വിശ്വസിച്ചാല്‍ മാത്രമേ അയാളെ കല്യാണം കഴിക്കു എന്നൊക്കെ പറയുന്നത് തീരെ മോശമായി തോന്നി… ഒരു സ്ഥലത്ത് പെണ്ണിനോട് ചങ്ങല പൊട്ടിച്ചു മുന്നോട്ട് വരാന്‍ പറഞ്ഞിട്ട് അപ്പുറത്തൂടെ ആ ചങ്ങലയുടെ മുറുക്കം കൂട്ടിയപോലെ തോന്നി…
വേണമെങ്കില്‍ എല്ലാം നന്നായി എന്നൊക്കെ പറഞ്ഞിട്ട് 4 സ്റ്റാര്‍ റേറ്റിംഗ് തരാം…പക്ഷെ, താങ്കള്‍ രാവിലെ ഗ്രൂപ്പില്‍ ഇട്ട പോസ്റ്റ് ഞാന്‍ വായിച്ചു…അതുകൊണ്ട് തന്നെ സത്യസന്ധമായി റിവ്യൂ ഇടണം എന്ന് തോന്നി. ഷറഫു – അനാര്‍ക്കലി കോമ്പോ സീന്‍സ് ഒക്കെ പക്കയായിരുന്നു…
അനാര്‍ക്കലി നായിക ആവുന്നതിനേക്കാള്‍ കൂടുതല്‍ ചേരുക സപ്പോര്‍ട്ടിങ് റോളുകളില്‍ ആണെന്ന് തോന്നിയിട്ടുണ്ട്… ലളിത ചേച്ചിയെപ്പോലെ സുകുമാരി ചേച്ചിയെപോലെയൊക്കെ സപ്പോര്‍ട്ടിങ് റോളുകള്‍ ചെയ്ത് മെയിന്‍ നടിയെക്കാളൊക്കെ സ്‌കോര്‍ ചെയ്യാനുള്ള കപ്പാസിറ്റി നിങ്ങള്‍ക്കുണ്ട്…ഇപ്പോള്‍ നിങ്ങള്‍ ആ ലെവല്‍ എത്തിയിട്ടില്ല… പക്ഷെ, ഒന്നുടെ ശ്രമിച്ചാല്‍ എത്തും…സുലേഖ മന്‍സില്‍ എന്ന സിനിമയില്‍ തോന്നിയ ആ മിസ്സിംഗ് ഈ സിനിമ വന്നപ്പോള്‍ മാറി…ഒരേ ടൈപ്പ് വേഷങ്ങള്‍ (indepedent woman ) മാത്രം ചെയ്യാതെ ഒന്ന് മാറ്റി പിടിക്കുന്നത് നന്നാവും എന്ന് തോന്നി…

You May Also Like