Connect with us

Hi, what are you looking for?

Film News

‘അമിത ബഹളം ഇല്ലാതെ സൈലന്റ് ആയി വന്ന ഒരു മോഹന്‍ലാല്‍ ചിത്രം ഒട്ടും നിരാശ സമ്മാനിച്ചില്ല’

ഷാജി കൈലാസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ എലോണ്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സിനിമ ഹൊറര്‍ ചിത്രമാണോ ത്രില്ലര്‍ ആണോ എന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘അമിത ബഹളം ഇല്ലാതെ സൈലന്റ് ആയി വന്ന ഒരു മോഹന്‍ലാല്‍ ചിത്രം ഒട്ടും നിരാശ സമ്മാനിച്ചില്ല എന്ന് തന്നെ പറയാമെന്ന് പറഞ്ഞാണ് ലിജോ തോമസ് മൂവീ ഗ്രൂപ്പില്‍ കുറിക്കുന്നത്.

‘പൊതുവെ മോഹന്‍ലാല്‍ സിനിമകള്‍ എല്ലാം റിലീസിന് മുന്‍പ് വന്‍ പ്രതീക്ഷകള്‍ സമ്മാനിക്കുന്നതാണ്, അത് എത്ര വലിയ പരജയത്തിന്റെ നടുവില്‍ നിന്നാലും എന്തെങ്കിലും വന്‍ അത്ഭുതം മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഇന്‍ഡസ്ട്രിക്ക് സമ്മാനിക്കുമെന്ന് ഉറപ്പും ഉള്ളതായിരുന്നു, എന്നാല്‍ അതൊന്നും ഇല്ലാതെ ആദ്യമായി ഒരു മോഹന്‍ലാല്‍ ചിത്രം ഞാന്‍ അടക്കം പലരും കാണാന്‍ പോയെങ്കില്‍ അത് alone മാത്രം ആവാം, കാരണം മറ്റൊന്നും അല്ല, ഡയറക്ടര്‍ ഷാജി കൈലാസ് ഒരു ഇന്റര്‍വ്യൂവില്‍ സിനിമയില്‍ ലാഗ് ഉണ്ടാവാമെന്ന് തുറന്നു പറഞ്ഞതും, ഒരുപാട് ആളുകള്‍ അഭിനയിക്കുന്ന സിനിമകള്‍ വരെ ലാഗ് അടിപ്പിക്കുന്ന കാലത്ത് ഒരാള്‍ മാത്രം അഭിനയിക്കുന്ന സിനിമ എത്ര മാത്രം എന്റര്‍ടൈന്‍മെന്റ് ആകുമെന്ന പേടിയും, സിനിമയുടെ എഴുത്തുകാരന്റെ മുന്‍ കാല ചിത്രങ്ങളിലേക്ക് ഒരു തിരിഞ്ഞ് നോട്ടവും ആയിരുന്നു… പൊതുവെ മോഹന്‍ലാല്‍ സിനിമ റിലിസ് ദിവസം ഒരു ആഘോഷമാണ് തിയേറ്ററിലും സോഷ്യല്‍ മീഡിയയിലും, പക്ഷെ alone റിലിസ് ദിവസം അതൊന്നും ഉണ്ടായില്ല, വലിയ പ്രേമോഷന്‍ നല്‍കാതെ അവകാശ വാദങ്ങള്‍ ഇല്ലാതെ, പത്താന്‍ ഉണ്ടാക്കിയ ഓളത്തിന്, ഉണ്ണി യൂട്യൂബര്‍ ഇഷ്യൂ ഇടയില്‍ alone റിലിസ് ആയി… സിനിമയിലെക്ക് കടക്കുമ്പോള്‍ ആദ്യം എടുത്തു പറയേണ്ടത് ഷാജി കൈലാസ് എന്ന ഡയറക്ടറുടെ കഴിവിനെ പറ്റിയാണ്, ഒരു ഒറ്റയാള്‍ പോരാട്ടം എങ്ങനെ കാണികള്‍ക്ക് ത്രില്ല് ആകുന്ന രീതിയില്‍ എടുക്കാമെന്ന് അദ്ദേഹം സിനിമയില്‍ കാണിച്ചു തന്നു, അദ്ദേഹത്തിന്റെ മാജിക് സിനിമയുടെ നട്ടെല്ല് ആയി നിന്നപ്പോള്‍ മോഹന്‍ലാല്‍ എന്ന നടന്‍ സിനിമയുടെ ജീവ ശ്വാസമായി… ആദ്യ പകുതിയില്‍ ഉണ്ടായ ചെറിയ ലാഗ് ഒഴിച്ച് നിര്‍ത്തിയാല്‍, സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് നല്ലൊരു ത്രില്ലിംഗ് മൂഡ് തന്നെയാണ് ശബ്ദത്തിലൂടെ വന്നു പോകുന്ന പല താരങ്ങള്‍, അതിനൊപ്പം വന്നു പോകുന്ന പ്രിത്വിയുടെ ശബ്ദവും തിയേറ്ററില്‍ കയ്യടി സമ്മാനിച്ചു… ഫാന്‍സിന്റെ ഒച്ചപ്പാടും ബഹളവും ഇല്ലാതെ, സിനിമ ആസ്വദിച്ചു കണ്ടവരുടെ കയ്യടിയായിരുന്നു അത്… കോവിഡ് കാലത്ത് ചുരുങ്ങിയ ബഡ്ജറ്റില്‍ ഒരുക്കിയ ഈ സിനിമ ഷാജി കൈലാസ് വെറുതെ തട്ടി കൂട്ടിയത് അല്ലെന്ന് ഉറപ്പിച്ചു പറയാം.. കാരണം രണ്ടാം വരവില്‍ അദ്ദേഹം ചെയ്ത മറ്റു ചിത്രങ്ങളെക്കാള്‍ അദ്ദേഹം ഈ സിനിമയ്ക്ക് ശ്രെദ്ധ ചെലുത്തിയത് സിനിമയില്‍ കാണാന്‍ കഴിയും…
അമിത ബഹളം ഇല്ലാതെ സൈലന്റ് ആയി വന്ന ഒരു മോഹന്‍ലാല്‍ ചിത്രം ഒട്ടും നിരാശ സമ്മാനിച്ചില്ല എന്ന് തന്നെ പറയാം…
ഈ സിനിമയുടെ ബോക്‌സ് ഓഫീസ് പെര്‍ഫോമന്‍സ് എങ്ങനെ ആണെന്ന് അറിയില്ല, ഒരു പക്ഷെ ഈ സിനിമ വിജയം ആയാല്‍…ഷാജിയുടെ മുന്‍ ചിത്രത്തിലെ നായകന്‍ പറയുന്ന പോലെ ഇങ്ങനെ പറയാം…
‘അയാള്‍ ഒറ്റക്ക് ഫീല്‍ഡില്‍ വന്നവന്‍ ആണ്…?? അയാള്‍ക്ക് ഒരു സിനിമ വിജയിപ്പിക്കാനും ഒറ്റക്ക് കഴിയുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മോഹന്‍ലാലും ഷാജികൈലാസും 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങള്‍ മാത്രം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 30ാമത് ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു. ഷാജി കൈലാസും – മോഹന്‍ലാലും ചേര്‍ന്ന് അവസാനം പുറത്തിറക്കിയ ചിത്രം റെഡ് ചില്ലീസ് ആയിരുന്നു.

You May Also Like