Connect with us

Hi, what are you looking for?

Film News

വണ്ടി ഇടിപ്പിച്ചു, പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പ്രതിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മലയാള സിനിമാ നടി

തന്നെ പട്ടാപ്പകല്‍ പൊതുവഴിയില്‍ അജ്ഞാതന്‍ വണ്ടി ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായും അക്രമി ബലാത്സംഗ ഭീഷണി മുഴക്കിയതായും നടിയുടെ ആരോപണം. മമ്മൂട്ടി നായകനായ അപരിചിതന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മാഹി വിജ് ആണ് ട്വിറ്ററിലൂടെ കയ്യേറ്റ ശ്രമം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് മുംബൈയില്‍ വെച്ചാണ് ആരോപണത്തിന് ഇടയായ സംഭവം എന്നാണ് റിപ്പോര്‍ട്ട്. രണ്ട് വയസ്സുകാരി മകള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന മാഹി വിജിന്റെ വാഹനത്തില്‍ അപരിചിതന്റെ കാര്‍ ഇടിക്കുകയായിരുന്നു.

തുടര്‍ന്ന് ട്വിറ്റില്‍ പോസ്റ്റ് ഇടിച്ച വാഹനത്തിന്റെ നമ്പറിന്റെ ദൃശ്യങ്ങള്‍ പോസ്റ്റ ചെയ്ത നടി, ‘എന്റെ കാറില്‍ വണ്ടി ഇടിപ്പിച്ചു, അയാള്‍ മോശമായി പെരുമാറി, ബലാത്സംഗ ഭീഷണി മുഴക്കി, ഞങ്ങള്‍ക്ക് ഭീഷണിയായ ഇയാളെ കണ്ടെത്താന്‍ മുംബൈ പോലീസ് സഹായിക്കണം, എന്ന് കുറിച്ചു. നടിയുടെ പോസ്റ്റിന് മറുപടിയുമായി മുംബൈ പോലീസ് രംഗത്തെത്തി. സമീപത്തെ പോലീസ് സ്‌റ്റേഷനിലെത്തി രേഖാ മൂലം പരാതി നല്‍കാന്‍ ആയിരുന്നു മുംബൈ പോലീസിന്റെ നിര്‍ദ്ദേശം. താന്‍ വാര്‍ളി സ്‌റ്റേഷനില്‍ പരാതി നല്‍കിയതായി താരം പറഞ്ഞു.

അതേസമയം, നടിയുടെ നടിപടിക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ രംഗത്തെത്തി. നടി സെലിബ്രിറ്റി എന്ന പദവി ദുരുപയോഗം ചെയ്യുകയാണ് എന്നാണ് ആരോപണം ഉയരുന്നത്. ചിലപ്പോള്‍ നടിയുടെ അശ്രദ്ധക്കുറവ് മൂലമാവും ആ അപകടമുണ്ടായത്. അപകടത്തിന്റെ പേരില്‍ ഒരാള്‍ക്ക് എതിരെ പീഡന പരാതി ഉന്നയിക്കുന്നത് മരിയാദ കേടാണെന്നും വിമര്‍ശകര്‍ ചോദ്യം ഉന്നയിക്കുന്നു.

You May Also Like