Connect with us

Hi, what are you looking for?

Film News

സോനാരെ ഇനി സൂര്യയ്‌ക്കൊപ്പം തമിഴില്‍: സ്ഥിരീകരിച്ച് 2ഡി എന്റര്‍ടെയ്ന്‍മെന്റ്

സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സോന എന്ന മമിത ഇനി സൂപ്പര്‍ സ്റ്റാര്‍ സൂര്യയ്‌ക്കൊപ്പം തമിഴില്‍. നിര്‍മ്മാണ കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റ് ഇക്കാര്യം സ്ഥിരീകരിച്ചു.

‘മമിത ബൈജുവും സൂര്യ41ല്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും. ചാമിംഗ് ആന്‍ഡ് ടാലന്റഡ് ആയ മമിതയെ ഒപ്പം കൂട്ടാന്‍ സാധിച്ചതില്‍ സന്തോഷം,’ എന്നാണ് മമിതയുടെ ചിത്രം പങ്കുവെച്ച് ടൂഡി എന്‍ര്‍ടെയ്ന്‍മെന്റ്സ് ട്വിറ്ററില്‍ കുറിച്ചത്.

സൂര്യയുടെ 41-ാം ചിത്രത്തിന് പേരിട്ടിട്ടില്ല. സിനിമയുടെ കഥയുടെ പശ്ചാത്തലവും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും പ്രാധാന്യമര്‍ഹിക്കുന്ന കഥാപാത്രമായിരിക്കും മമിതയ്ക്ക് ലഭിക്കുക എന്നാണ് സൂചന.

You May Also Like