Connect with us

Hi, what are you looking for?

Film News

ആര്‍ക്കും വേണ്ടാത്ത നാണയങ്ങള്‍ സ്വരുക്കൂട്ടി അധ്യാപകന്‍ സ്വന്തമാക്കിയതൊരു പുത്തന്‍ കാര്‍

ആളുകള്‍ 10 രൂപ നാണയങ്ങള്‍ സ്വീകരിക്കാത്തതില്‍ നിരാശനായ ഒരാള്‍ ഇതേ നാണയങ്ങള്‍ ഉപയോഗിച്ച് ഒരു കാര്‍ വാങ്ങാന്‍ തീരുമാനിച്ചു. ഒരു കാര്‍ വാങ്ങാന്‍ 10 രൂപ നാണയങ്ങള്‍ നിറച്ച വാഹനവുമായി ഷോറൂമില്‍ എത്തിയയാളെ കണ്ട് ധര്‍മ്മപുരിയിലെ ഒരു പ്രമുഖ വാഹന കമ്പനിയിലെ ജീവനക്കാര്‍ അത്ഭുതപ്പെട്ടു.

പ്ലേ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പത്ത് രൂപ നാണയം എറിഞ്ഞു കളിക്കുന്നതു ശ്രദ്ധയില്‍പെട്ട വെട്രിവേല്‍ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി. പത്തു രൂപയുടെ നാണയങ്ങള്‍ എടുക്കാത്തതുകൊണ്ടാണ് കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുന്നതെന്നായിരുന്നു മറുപടി. 10 രൂപ നാണയം റിസര്‍വ് ബാങ്ക് നിര്‍ത്തിയെന്ന പ്രചാരണമാണ് ഇതിന് അടിസ്ഥാനമെന്ന് മനസിലാക്കിയതോടെയാണ് വെട്രവേല്‍ നാണയങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്.

ധര്‍മപുരിയിലെ കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും കയറിയിറങ്ങി വെട്രിവേല്‍ പത്ത് രൂപ നാണയം ശേഖരിക്കാന്‍ തുടങ്ങി. പത്തു രൂപ നാണയം നല്‍കുന്നവര്‍ക്ക് പത്തു രൂപയുടെ നോട്ടുകള്‍ നല്‍കിയായിരുന്നു നാണയശേഖരണം. രണ്ടു മാസംകൊണ്ടാണ് 6 ലക്ഷം രൂപ സ്വരൂപിച്ചു. തുടര്‍ന്ന് പ്ലേ സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കളെയും പഞ്ചായത്ത് അധികൃതരുമായി രണ്ട് ചാക്ക് നാണയങ്ങളുമായി സേലത്തെ മാരുതി ഷോറൂമിലെത്തി കാര്‍ വാങ്ങി. ഷോ റൂം ജീവനക്കാര്‍ 5 മണിക്കൂര്‍കൊണ്ടാണു നാണയം എണ്ണിത്തീര്‍ത്തത്. കാറിന്റെ താക്കോല്‍ വാങ്ങുന്ന വിഡിയോ ഷോറൂം ജീവനക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്.

‘ജീവിതത്തില്‍ ഒരു രൂപ പോലും വിലപ്പെട്ടതാണ്, പത്ത് രൂപ നാണയം റിസര്‍വ് ബാങ്ക് നിര്‍ത്തിയെന്ന പ്രചാരണം തെറ്റാണ്. 10 രൂപ നാണയത്തിന്റെ ‘വിലക്ക്’ ഇതോടെ തീരുമെന്നാണു പ്രതീക്ഷ’ വെട്രിവേല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

You May Also Like