Connect with us

Hi, what are you looking for?

Local News

നായയെ രക്ഷിക്കുന്നതിനിടയില്‍ കുഞ്ഞിരുന്ന സ്ട്രോളര്‍ ഉരുണ്ടു നീങ്ങി; വീഡിയോ

വളര്‍ത്തു നായയെ രക്ഷിക്കുന്നതിനിടയില്‍ കുഞ്ഞിരുന്ന സ്ട്രോളര്‍ ഉരുണ്ടു നീങ്ങുന്ന വീഡിയോ വൈറലാകുന്നു. ഒരാള്‍ തന്റെ വീടിന് പുറത്ത് സ്ട്രോളറില്‍ കുഞ്ഞിനെയും ഇരുത്തി നടക്കുന്നത് കാണാം വീഡിയോയില്‍. വളര്‍ത്തു നായയും പിന്തുടരുന്നത് കാണാം.

പെട്ടെന്ന്, ഫ്രെയിമില്‍ മറ്റൊരു നായ പ്രത്യക്ഷപ്പെട്ട് മനുഷ്യന്റെയും നായയുടെയും അടുത്തേക്ക് ഓടുന്നത് കാണാം. നായയെ സംരക്ഷിക്കാന്‍ പെട്ടെന്ന് ഇയാള്‍ ഉടന്‍ തന്നെ സ്ട്രോളര്‍ വിടുന്നു. കുഞ്ഞിനെ കയറ്റിയ സ്ട്രോളര്‍ അകന്നു പോകുമ്പോള്‍ ആ മനുഷ്യന്‍ നായയെ ചുമന്ന് കുറെ ദൂരം പോകുന്നത് കാണാം. നേരത്തെ തന്റെ വീടിന് പുറത്ത് നടക്കുന്നത് കണ്ട മറ്റൊരു പുരുഷന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ പുരുഷന്റെയും സ്ട്രോളറിന്റെയും അടുത്തേക്ക് ഓടുന്നതും കാണാം.

ബുധനാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ അനിമല്‍സ് ബീയിംഗ് ജെര്‍ക്ക് എന്ന ഉപയോക്താവ് പങ്കിട്ട വീഡിയോ നിവധി പേരാണ് കണ്ടത്.

You May Also Like