Connect with us

Hi, what are you looking for?

Film News

ഇത് 41 ആണോ അതോ 14 ആണോ, മഞ്ജുവിന്റെ പുതിയ ചിത്രങ്ങൾ കണ്ട് അന്തം വിട്ട് പ്രേക്ഷകർ

സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജു വാര്യർ. തന്റെ ആദ്യ ചിത്രത്തിലെ നായകനായ ദിലീപിനെ തന്നെയാണ് താരം തന്റെ ജീവിതത്തിലെയും നായകനാക്കിയത്. എന്നാൽ ആ വിവാഹ ജീവിതത്തിനു 14 വർഷത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നോളു. 1998 ൽ വിവാഹിതർ ആയ ഇവർ 2014 ൽ തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു മഞ്ജു ദിലീപിനെ വിവാഹം കഴിച്ചത്. അതോടെ സിനിമയിൽ സജീവമായ താരം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയും ഭർത്താവും മകളുമായി കഴിയുകയുമായിരുന്നു. എന്നാൽ തങ്ങളുടെ ഇഷ്ട്ട നായികയെ വീണ്ടും സ്‌ക്രീനിൽ കാണാനുള്ള ആഗ്രഹം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു.

സിനിമയിൽ നിന്ന് വിട്ട് നിന്ന സമയത്തും മഞ്ജു വാര്യർക്ക് കടുത്ത പ്രേക്ഷക പിന്തുണയാണ് ഉണ്ടായിരുന്നത്. മഞ്ജുവും ദിലീപും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്നും ഇരുവരും വേർപിരിയാൻ പോകുന്നുവെന്നും തരത്തിലെ വാർത്തകൾ വ്യാപകമായി പലപ്പോഴും പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും ഈ വർത്തകൾക്കെതിരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ 2014 ൽ ഇരുവരും നിയമപരമായി വേര്പിരിയുകയായിരുന്നു. പലതരത്തിലെ ഗോസിപ്പുകൾ പ്രചരിക്കുമ്പോഴും ഇരുവരും തമ്മിൽ വേർപിരിയാൻ ഉണ്ടായ കാരണം എന്താണെന്ന് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.മജുവിന്റെ വിശേഷങ്ങൾ എല്ലാം അറിയാം ആരാധകർക്ക് വളരെ ഇഷ്ടമാണ്,

പണ്ട് നാടൻ ലുക്കിൽ തിളങ്ങിയ മഞ്ജു ഇപ്പോൾ സ്റ്റൈലിഷ് ലുക്കിലാണ് ആരാധകരുടെ മുന്നിൽ എത്തുന്നത്, കഴിഞ്ഞ ദിവസം മഞ്ജു നായികയായി എത്തുന്ന ചിത്രം ചതുർമുഖത്തിന്റെ പ്രസ് മീറ്റിംഗ് ആയിരുന്നു, മീറ്റിംഗിൽ എത്തിയ മഞ്ജുവിന്റെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്, ഇത് നാല്പത്തിയൊന്നാണോ അതോ പതിനാലാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്, മഞ്ജുവിന്റെ പുത്തൻ ലൂക്കിലുള്ള  ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധ നേടുകയാണ്

You May Also Like