Connect with us

Hi, what are you looking for?

Film News

ലിപ് ലോക്ക് രംഗം ചിത്രീകരിക്കുന്നതിനിടെ ചുണ്ടുകള്‍ മരവിച്ചു, മീരയ്ക്ക് ചൂടു ചായ വാങ്ങിക്കൊടുത്ത് മിലിന്ദ് സോമന്‍

തന്മാത്ര എന്ന ബ്ലസി ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് മീര വാസുദേവ്. ഇപ്പോള്‍ കുടുംബവിളക്ക് എന്ന സീരിയലില്‍ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിച്ചിരിക്കുന്നത് മീരയാണ്. റൂള്‍സ് പ്യാര്‍ ക സൂപ്പര്‍ഹിറ്റ് ഫോര്‍മുല എന്ന ചിത്രത്തിലൂടെയാണ് മീരയുടെ ഹിന്ദിയിലെ അരങ്ങേറ്റം. മിലിന്ദ് സോമന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. റോതങ്ങ് പാസില്‍ വെച്ച് മിലിന്ദ് സോമനുമായുള്ള ലിപ് ലോക്ക് രംഗം ഷൂട്ടു ചെയ്യുന്നതിനിടെയുണ്ടായ അനുഭവം പങ്കുവെച്ചിരുന്നു മീര. സ്വകാര്യ ചാനലിനു നല്‍കിയ പഴയ ഒരു അഭിമുഖ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘റോതങ്ങ് പാസില്‍ അന്നത്തെ തണുപ്പ് മൈനസ് 23 ഡിഗ്രിയായിരുന്നു. ലിപ് ലോക്ക് രംഗം ചിത്രീകരിക്കുന്നതിനിടെ തന്റെ ചുണ്ടുകള്‍ മരവിച്ചു പോയി. തന്റെ പരിഭ്രമം കണ്ട മിലിന്ദ് കാര്യമെന്താണെന്ന് അന്വേഷിച്ചു. കാര്യം പറഞ്ഞപ്പോള്‍ അവര്‍ ഒരു ചൂടുചായ വാങ്ങി തന്നു. അത് കുടിച്ചാണ് പിന്നീട് ആ രംഗം പൂര്‍ത്തിയാക്കിയതെന്നും മീര അഭിമുഖത്തില്‍ പറയുന്നുണ്ട്. മിലിന്ദുമായുള്ള ലിപ് ലോക്ക് രംഗം കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ ആരാധികമാര്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മീര വെളിപ്പെടുത്തി.

അതേസമയം വ്യക്തിജീവിതത്തില്‍ ഉണ്ടായ പരാജയത്തെ കുറിച്ചും നേരത്തെ മീര തുറന്നു പറഞ്ഞിരുന്നു. രണ്ട് വിവാഹം കഴിച്ചുവെങ്കിലും രണ്ടും ഉപേക്ഷിക്കേണ്ടി വന്നതായും ഓര്‍ക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മീര തുറന്ന് പറയുന്നു. വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്‍പില്‍ സ്ത്രീകള്‍ മാത്രമാണ് പ്രശ്‌നക്കാര്‍. അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആരും കാണാറില്ലെന്നും മീര കൂട്ടിച്ചേര്‍ത്തു.

ആദ്യ ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്നു. ജീവന് തന്നെ ഭീഷണി ആകും എന്ന് തോന്നിയപ്പോള്‍ ആണ് ആ വിവാഹബന്ധം വേര്‍പെടുത്തിയത്. 2012ല്‍ രണ്ടാമതും വിവാഹിതയായെന്നും മീര പറഞ്ഞു. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതുകൊണ്ട് ആ ബന്ധവും വേര്‍പിരിഞ്ഞു, എന്നാല്‍ ഇപ്പോള്‍ മകന്‍ അരീഹാണ് തന്റെ ലോകമെന്നും മീര അഭിമുഖത്തിലൂടെ വ്യക്തമാക്കി.

You May Also Like