Connect with us

Hi, what are you looking for?

Film News

യുവനടി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

സബര്‍ബന്‍ അന്ധേരിയിലെ വെര്‍സോവയിലെ ഹോട്ടല്‍ മുറിയില്‍ 30 കാരിയായ മോഡലിനെ മരിച്ച നിലയില്‍ കണ്ടെത്തി, സംഭവസ്ഥലത്ത് നിന്ന് പോലീസ് ”ആത്മഹത്യ കുറിപ്പ്” കണ്ടെടുത്തു. ബുധനാഴ്ച വൈകുന്നേരമാണ് ആകാന്‍ക്ഷ മോഹന്‍ എന്ന യുവനടിയുടെ മൃതദേഹം കണ്ടെടുത്തത്. വിഷാദ രോഗമാണ് നടിയുടെ മരണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

ജീവനക്കാര്‍ മുറിയുടെ വാതിലില്‍ മുട്ടിയിട്ടും അകത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് ഹോട്ടലിന്റെ മാനേജര്‍ പോലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. നഗരത്തിലെ ലോഖണ്ഡ്വാല ഏരിയയിലെ യമുന നഗര്‍ സൊസൈറ്റിയില്‍ താമസിച്ചിരുന്ന മോഡല്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത് അകത്ത് നിന്ന് പൂട്ടുകയായിരുന്നു,” വെര്‍സോവ പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഒരു പോലീസ് സംഘം ഹോട്ടലിലെത്തി വാതില്‍ തകര്‍ത്ത് മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ നടിയുടെ മൃതദേഹം കണ്ടതായി അദ്ദേഹം പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘ക്ഷമിക്കണം. ഇതിന് ആരും ഉത്തരവാദികളല്ല. ഞാന് സന്തോഷവതിയല്ല. എനിക്ക് സമാധാനം മാത്രം മതി’, ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെര്‍സോവ പോലീസ് സ്റ്റേഷനില്‍ അപകട മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

You May Also Like