Connect with us

Hi, what are you looking for?

Film News

മോഹൻലാലിന്റെ മോൺസ്റ്റർ ഡിസംബർ 2ന് ഒടിടിയിലെത്തും

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത സിനിമയാണ് മോൺസ്റ്റർ. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് സിനിമയായ പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും വീണ്ടും ഒന്നിച്ച ചിത്രമാണ് മോൺസ്റ്റർ . ഇപ്പോഴിതാ തിയേറ്റർ പ്രദർശനത്തിന് ശേഷം ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

മോൺസ്റ്റർ ഡിസംബർ രണ്ടിന് ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് തുടങ്ങും. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. തിയറ്ററിൽ റിലീസ് ചെയ്ത് ഒരുമാസം കഴിമ്പോഴാണ് മോൺസ്റ്റർ ഒടിടിയിലേക്കെത്തുന്നത്. പുലിമുരുകന്റെ തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ തന്നെയാണ് മോൺസ്റ്ററിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ ലക്കി സിംഗ് എന്ന കഥാപാത്രമായാണ് സിനിമയിലെത്തിയത്.

ആശിർവാദ് സിനിമാസിന്റഎ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. മോൺസ്റ്ററിൽ ഹണി റോസ്, സുദേവ് നായർ, സിദ്ദിഖ്, ഗണേഷ് കുമാർ, ലെന,ലക്ഷ്മി മഞ്ചു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായിരുന്നു. ചിത്രത്തിലെ ഹണി റോസിന്റെ ഭാമിനി എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. തന്റെ സിനിമാ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഭാമിനി എന്നാണ് ഹണി റോസ് പറഞ്ഞത്.അതേസമയം, മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എലോൺ റിലീസിന് തയ്യാറെടുക്കുകയാണ്

 

 

 

You May Also Like