Connect with us

Hi, what are you looking for?

Film News

‘ട്രിപ്പ് മൂഡ് ഓൺ’ മകൾക്കൊപ്പമുള്ള ആദ്യ ട്രിപ്പിന്റെ വിശേഷങ്ങൾ പങ്കുവെച്ച് മൃദുല വിജയ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും.സീരിയലിൽ സജീവമാണ് ഇരുവരും.എന്നാൽ പ്രഗ്നസിയോടെ അഭിനയത്തിൽ നിന്ന് വിട്ടു നിൽകുകയാണ് മൃദുല.യുവയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി മൃദുല പങ്കുവയ്ക്കാറുണ്ട് താരം. മകൾ എത്തിയതോടെ മകളുടെ ചിത്രങ്ങളും വിഡിയോയകളും പങ്കുവെക്കാൻ തുടങ്ങി.

മകൾ ധ്വനിക്കൊപ്പമുള്ള ഓരോ നിമിഷവും ആഘോഷമാക്കുകയാണ് മൃദുലയും യുവയും.ഇപ്പോഴിതാ മകൾക്കൊപ്പമുള്ള ആദ്യ ഫാമിലി ട്രിപ്പ് വിശേഷം പങ്കുവെക്കുകയാണ് താരം. യുവയും മൃദുലയും കുഞ്ഞുമാണ് യാത്രയ്ക്ക് പോയിരിക്കുന്നത്. ‘ട്രിപ്പ് മോഡ് ഓൺ’ എന്ന ക്യാപ്ഷനോടെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചിട്ടുണ്ട് മൃദുല.

മൂന്നുപേരും ഒരു റിസോട്ടിൽ എത്തിയതും റൂമിൽ വിശ്രമിക്കുന്നതും ബീച്ച് റിസോട്ടിൽ സമയം ചെലവഴിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാൻ കഴിയും. നിരവധി ആരാധകർ ഇവർക്ക് ആശംസയുമായി എത്തിയിട്ടുണ്ട്. മൃദുല വിജയിയുടെയും യുവ കൃഷ്ണയുടെയും മകൾ ധ്വനി കൃഷ്ണ തന്റെ 38-ാം ദിവസം ക്യാമറയ്ക്ക് മുന്നിൽ മുഖം കാണിച്ചിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂവ്, സുന്ദരി തുടങ്ങിയ സീരിയലുകളിൽ അഭനയിക്കുകയാണ് യുവ കൃഷ്ണ. മൃദുല അവസാനമായി അഭിനയിച്ചുകൊണ്ടിരുന്നത് തുമ്പപ്പൂ എന്ന പരമ്പരയിലാണ്.

 

View this post on Instagram

 

A post shared by Mridhula Vijai (@mridhulavijai)

You May Also Like