Connect with us

Hi, what are you looking for?

Film News

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് കോമ്പോ; നദികളില്‍ സുന്ദരി യമുന തിയേറ്ററുകളിലെത്തുന്നു

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 15ന് ചിത്രം തിയേറ്ററുകളിലെത്തും. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സീനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര, ആമി, പാര്‍വണ, ഉണ്ണിരാജ, വിസ്മയ ശശികുമാര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ഫൈസല്‍ അലി. മനു മഞ്ജിത്ത്, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ സംഗീതം പകരുന്നു.

എഡിറ്റിംഗ് ഷമീര്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, കലാസംവിധാനം അജയന്‍ മങ്ങാട്, മേക്കപ്പ് ജയന്‍ പൂങ്കുളം, കോസ്റ്റ്യൂം ഡിസൈന്‍ സുജിത് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രിജിന്‍ ജെസി, പ്രോജക്ട് ഡിസൈന്‍ അനിമാഷ്, വിജേഷ് വിശ്വം, ഫിനാന്‍സ് കണ്‍ട്രോളര്‍ അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ മെഹമൂദ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, സ്റ്റില്‍സ് സന്തോഷ് പട്ടാമ്പി, പരസ്യക്കല യെല്ലോടൂത്ത്, മാര്‍ക്കറ്റിംഗ് ബിനു ബ്രിങ്‌ഫോര്‍ത്ത്, പി ആര്‍ ഒ- എ എസ് ദിനേശ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

You May Also Like