Connect with us

Hi, what are you looking for?

Film News

ബിജു മേനോനും ഗുരു സോമസുന്ദരവും ഒരുമിക്കുന്ന നാലാംമുറ ക്രിസ്തുമസിനെത്തും

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയാണ് ‘നാലാംമുറ’.ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണണ് അണിയറ പ്രവർത്തകർ. നാലാംമുറ ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 23ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.

ദിവ്യാ പിള്ള, അലൻസിയർ, പ്രശാന്ത് അലക്‌സാണ്ടർ, ശാന്തി പ്രിയ, ശ്യാം ജേക്കബ്, ഋഷി സുരേഷ്,ഷീലു ഏബ്രഹാം എന്നിവരാണ് സിനിമയിൽ പ്രധാന താരങ്ങളാളി എത്തുന്നത്. ചിത്രത്തിന്റെ തിരകഥാകൃത്ത് സൂരജ് വി ദേവാണ്. ചിത്രത്തിനായി ഗുരു സോമസുന്ദരം മലയാളം ഭാഷ വായിക്കാൻ പഠിച്ച ശേഷം ഡബ്ബ് ചെയ്യുന്ന വീഡിയോ വൈറലായിരിരുന്നു.ഒരു സസ്‌പെൻസ് ഡ്രാമ ജോണറിൽ ആണ് നാലാംമുറ ഒരുങ്ങുന്നത്. അടുത്തിടെ പുറത്ത് വന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റ്രർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ലക്കി സ്റ്റാർ എന്ന ഹിറ്റ് സിനിമക്ക് ശേഷം ദീപു സംവിധാനം ചെയ്യുന്ന സിനിമയാണ് നാലാം മുറ. സുധീഷ് പിള്ള, ഷിബു അന്തിക്കാട് ,കിഷോർ വാരിയത്ത് യുഎസ്എ എന്നിവർ ചേർന്നാണ് നാലാം മുറ നിർമിക്കുന്നത്. ലോകനാഥൻ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. കൈലാസ് മേനോൻ സംഗീത സംവിധാനവും പശ്ചാത്തല സംഗീതം ഗോപീ സുന്ദറും നിർവഹിക്കുന്നു.

You May Also Like