Connect with us

Hi, what are you looking for?

Film News

ശരീര ഭാരം എങ്ങനെ കുറയ്ക്കാം; യൂട്യൂബ് വീഡിയോയുമായി നവ്യ നായര്‍

navya nair new diet video
navya nair new diet video

പുതുതായി ആരംഭിച്ച ഡയറ്റ് പ്ലാനിനേയും വര്‍ക്കൗട്ടിനേയും കുറിച്ച് വിവരിച്ച് നവ്യ നായരുടെ യൂട്യൂബ് വീഡിയോ. 60 ദിവസത്തെ ട്രാന്‍സ്ഫര്‍മേഷന്‍ പ്രോഗ്രാമിലാണ് നടി ചേര്‍ന്നിരിക്കുന്നത്. മൂന്നു മാസം കൊണ്ടാണ് ഐഡിയല്‍ വെയ്റ്റില്‍ നിന്ന് മൂന്നു കിലോയോളം കൂടി 70.3 കിലോയിലെത്തിയതെന്ന് നവ്യ പറയുന്നു. ജീന്‍സും ഡ്രസുമെല്ലാം ടൈറ്റായി. ഐഡിയല്‍ വെയ്റ്റ് 66-68 കിലോ ആണെങ്കിലും 62-63 കിലോയില്‍ നിര്‍ത്തിയിരുന്ന ശരീരഭാരമാണ് ഇപ്പോള്‍ 70 കിലോ പിന്നിട്ടിരിക്കുന്നത്. 60 ദിവസം കൊണ്ട് ഭാരം കുറച്ച് ഫിറ്റാകാവുന്ന ഒരു ഗ്രൂപ്പിലാണ് നവ്യ ചേര്‍ന്നിരിക്കുനത്. ദിവസവുമുള്ള വര്‍ക്ഔട്ടും ഡയറ്റ് പ്ലാനും താരം യുട്യൂബ് ചാനലിലൂടെ പങ്കുവച്ചു. എറ്റിപി യുടെ ഡയറ്റ് പ്ലാന്‍ ആണ് നവ്യ പിന്തുടരുന്നത്.

ആ പ്ലാന്‍ അനുസരിച്ച് രാവിലെ ഒരു കപ്പ് പാലില്‍ ഒരു ഈന്തപ്പഴവും തലേദിവസം വെള്ളത്തിലിട്ടു വച്ച ബദാമും ഉണക്കമുന്തിരിയും കൂടി അടിച്ച ഒരു ഷേക്കാണ് രാവിലെ കുടിക്കുന്ന ആദ്യത്തെ ഡ്രിങ്ക്. വര്‍ക്കൗട്ട് ചെയ്യുന്ന സമയം രാവിലെ 6.30 നോ 7 നോ ആണ്. ആദ്യം വാംഅപ് ആണ്. ഇത് വളരെ പ്രധാനമാണ്. അതിനു ശേഷം അവര്‍ നിര്‍ദേശിക്കുന്ന വര്‍ക്കൗട്ടുകള്‍ ചെയ്യണം. 20 റെപ്പറ്റീഷന്‍സുള്ള ജംപിങ് ജാക്‌സ്, അതിനുശേഷം ഡംപല്‍സ് ഉപയോഗിച്ചുള്ള വര്‍ക്കൗട്ടാണ്. രണ്ടു കിലോയുടെയും അഞ്ചു കിലോയുടെയും ഡംപല്‍സാണ് ഉപയോഗിക്കുന്നത്. ആദ്യം ട്രെയ്‌നറുമായി സംസാരിച്ച് നമ്മുടെ ശരീരത്തിന് അനുയോജ്യമായ രീതിയിലുള്ള വര്‍ക്കൗട്ട് അവര്‍തന്നെ പ്ലാന്‍ ചെയ്തു തരും.

ഒരു വര്‍ക്കൗട്ടും ചെയ്യാത്തവരാണെങ്കിലും ബിഗിനര്‍ ആയി ജോയിന്‍ ചെയ്യാം. ഒരു ദിവസം 7000 സ്റ്റെപ് നടക്കണം. ഒറ്റയടിക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് രണ്ടു പ്രാവശ്യമായി നടക്കാം. നമ്മുടെ മെറ്റബൊളിക് ആക്ടിവിറ്റീസ് ഹൈ ആക്കി വയ്ക്കാനാണ് ഇതു ചെയ്യുന്നത്. നമ്മള്‍ ഇത് ചെയ്തു എന്നത് അവര്‍ക്ക് അയച്ചു കൊടുക്കുകയും വേണം. നമ്മള്‍ എന്തു കഴിച്ചാലും കഴിക്കുന്നതിനു മുന്‍പായി എന്താണ് കഴിക്കുന്നതെന്നുള്ളത് ഫോട്ടോ എടുത്ത് നമ്മുടെ ന്യൂട്രീഷനിസ്റ്റിന് അയച്ചു കൊടുക്കണമെന്നും നവ്യ പറയുന്നു.

You May Also Like