Connect with us

Hi, what are you looking for?

Film News

പൊങ്കല്‍ ആശംസകളുമായി നയന്‍താരയും വിഘ്‌നേഷ് ശിവനും

ആരാധകര്‍ക്ക് പൊങ്കല്‍ ആശംസകള്‍ നേര്‍ന്ന് നയന്‍താരയും വിഘ്‌നേഷ് ശിവനും. മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസ നേര്‍ന്നത് താരങ്ങള്‍ കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്തിയിട്ടില്ല.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

ആഘോഷങ്ങള്‍ക്ക് പൊതുവെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോ വിഘ്‌നേശ് ശിവന്‍ പങ്കു വെക്കാറുണ്ട്. ക്രിസ്മസ്, ദീപാവലി ആഘോഷങ്ങള്‍ക്ക് വിഘ്‌നേശ് ഭാര്യക്കും മക്കള്‍ക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2021ലാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ഒക്ടോബറിലാണ് ഇരുവര്‍ക്കും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ട കുഞ്ഞുങ്ങള്‍ പിറക്കുന്നത്. സിനിമയില്‍ സജീവമാണ് നയന്‍താര. കണക്ടാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. ഷാരൂഖ് ഖാന്‍ ചിത്രമായ ജവാനാണ് ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്.

You May Also Like