Connect with us

Hi, what are you looking for?

Film News

‘സവാല്‍പ്പേട്ട്…’ നെയ്മറിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു

മാത്യു തോമസ്, നസ്ലീന്‍, വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ പുതിയ ചിത്രമാണ് നെയ്മര്‍. സുധി മാഡിസണ്‍ ഒരുക്കുന്ന ചിത്രത്തിലെ ലിറിക്കല്‍ ഗാനം പുറത്തുവിട്ടു. ‘സവാല്‍പ്പേട്ട്’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കുസൃതിത്തരങ്ങള്‍ കാട്ടി ചിരിപ്പിക്കുന്ന നെയ്മറെന്ന നായ്ക്കുട്ടിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. അരുണ്‍ രാജ കാമരാജ്, ദീപക് ബ്ലൂ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിഷ്ണു ഇടവന്‍ ആണ്. ഷാന്‍ റഹ്‌മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിനിമ മെയ് 12ന് തിയേറ്ററുകളിലെത്തും.

നെയ്മര്‍ ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് ഒരു നായ ആണ്. അടുത്തിടെ നെയ്മര്‍ എന്ന നായയെ പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഒരു പക്കാ കോമഡി എന്റര്‍ടെയ്നര്‍ ചിത്രം ആയിരിക്കും നെയ്മര്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ സുധി മാഡിസണ്‍ തന്നെയാണ്.

നെയ്മറിന്റെ തിരക്കഥ – സംഭാഷണം എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും, പോള്‍സന്‍ സ്‌കറിയയും ചേര്‍ന്നാണ് വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയാണ് സിനിമ നിര്‍മിക്കുന്നത്. നെയ്മറിന്റെ ഷൂട്ടിങ് കേരളത്തിലും കേരളത്തിന് പുറത്തുമായി 78 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ ടീസറും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

You May Also Like