Connect with us

Hi, what are you looking for?

Film News

മാത്യുവും നസ്ലിനും ഒന്നിക്കുന്ന ‘ നെയ്മർ ‘ മെയ് 12ന് പ്രദർശനത്തിനെത്തും!

മാത്യു നസ്ലിൻ എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നെയ്മർ’. നവാഗതനായ സുധി മാഡിസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ മെയ് 12ന് പ്രദർശനത്തിന് എത്തും.നേരത്തെ മാർച്ചിൽ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. വിജയരാഘവൻ, ജോണി ആന്റണി, ഷമ്മി തിലകൻ, എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നുണ്ട്.

നെയ്മർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ കാസ്റ്റിങ്ങും പോസ്റ്ററുകളും കാണുമ്പോൾ തന്നെ ചിത്രം ഫുൾ കോമഡി ആയിരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് ഒരു നായ ആണ്. വിസിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയ് ആണ് നെയ്മർ നിർമിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ,സംഭാഷണമെഴുതിയിരിക്കുന്നത് ആദർശ് സുകുമാരൻ,പോൾസൻ സ്‌കറിയ എന്നിവർ ചേർന്നാണ്. കേരളത്തിലും പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്. മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങി മൾട്ടി ലാംഗ്വേജിലായി പാൻ ഇന്ത്യ തലത്തിൽ ആയിരിക്കും സിനിമ റിലീസ് ചെയ്യുക.ഛായാഗ്രഹണം ആൽബി ആന്റണി,ഷാൻ റഹ്‌മാൻ ആണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

You May Also Like