Connect with us

Hi, what are you looking for?

Film News

‘നിഗൂഢ’വുമായി അനൂപ് മേനോൻ, പുതിയ പോസ്റ്റർ കാണാം!

അനൂപ് മേനോൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘നിഗൂഢം’. വാഗതരായ അജേഷ് ആന്റണിബെപ്‌സൺ നോർബെൽ,, അനീഷ് ബി ജെ എന്നിങ്ങനെ മൂന്നു പേർ ചേർന്ന് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് നിഗൂഢം. ചിത്രത്തിലെ അനൂപ് മേനോന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

എ ടെയ്ൽ ഒഫ് മിസ്റ്റീരിയസ് ജേർണി എന്നാണ് നിഗൂഢത്തിന്റെ ടാഗ് ലൈൻ. അതേ സമയം അനൂപ് മേനോന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാശംങ്ങൾ ഒന്നുംതന്നെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.ചിത്രത്തിൽ ഇന്ദ്രൻസിനും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഗൗതമി നായർ, സെന്തിൽ കൃഷ്ണ, റോസിൻ ജോളി,ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷത്തിൽ എത്തുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായർ ആണ്.സംഗീതം റോണി റാഫേൽ,കലാ സംവിധാനം സാബുറാം, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ ശങ്കർ എസ് കെ,സ്റ്റിൽസ് അജി മസ്‌ക്കറ്റ്,വസ്ത്രാലങ്കാരം ബസി ബേബി ജോൺ, മേയ്ക്കപ്പ് സന്തോഷ് വെൺപകൽ,പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ,ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, പ്രൊഡക്ൻ മാനേജർ കുര്യൻ ജോസഫ്,പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് ഹരി കാട്ടാക്കട,മീഡിയ ഡിസൈൻ പ്രമേഷ് പ്രഭാകർ.അതേ സമയം തിമിംഗലവേട്ടയാണ് അനൂപ് മേനോൻ നായകനായി പ്രദർശനത്തിന് എത്തുന്ന പുതിയ ചിത്രം.

You May Also Like