Connect with us

Hi, what are you looking for?

Local News

മക്കളുടെ ആസ്തി 22,154 കോടി; ഇപ്പോഴും പലവ്യഞ്ജനക്കട നടത്താൻ ഇഷ്ടപ്പെടുകയാണ് ഈ അച്ഛൻ!!

പ്രശസ്ത ബ്രോക്കറേജ് സ്ഥാപനമായ സെറോധയുടെ ഉടമസ്ഥരിലൊരാളായ നിതിൻ കാമത്ത് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.സെറോധ കമ്പനി സ്ഥാപകരും സഹോദരൻമാരുമായ നിഖിൽ കാമത്തും നിതിൻ കാമത്തും. സഹോദരൻ നിഖിൽ കാമത്തിനും ഭാര്യ സീമ പാട്ടീലിനും ഒപ്പം സെറോദയുടെ ബിസിനസ് കൈകാര്യം ചെയ്യുന്ന നിതിൻ കാമത്തിന്റെ ആസ്തി ഏകദേശം 22,154 കോടി രൂപയാണ്.

ജീവിതം എങ്ങനെ നയിക്കാമെന്ന് തന്നെ പഠിപ്പിക്കുന്നത് 70- കാരൻ ആയ അമ്മായിയച്ഛനാണെന്ന് വിശദീകരിക്കുയയാണ് നിതിൻ കാമത്ത് . അദ്ദേഹം മിലിട്ടറിയിൽ നിന്ന് വിരമിച്ചതിന് ശേഷം അമ്മായി അച്ഛൻ എന്ന പാട്ടീൽ കർണാടകയിലെ ബെൽഗാമിൽ ഒരു പലചരക്ക് കട തുടങ്ങി. ഇപ്പോഴും കട നടത്തുകയാണ്. സൈന്യത്തിലായുരുന്ന അദ്ദേഹത്തിന് കാർഗിൽ യുദ്ധത്തിൽ വിരലുകൾ നഷ്ടമായി.

ഹവീൽദാറായി സ്വമേധയാ വിരമിച്ച ശേഷം ചെറിയൊരു കട തുടങ്ങുകയായിരുന്നു. കടയിൽ പാട്ടീലിനൊപ്പം ഒപ്പമുള്ള ചിത്രത്തോടൊപ്പമാണ് കാമത്ത് ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുള്ളത്.ഞങ്ങൾ ശതകോടികളുടെ ആസ്തി നേടി കഴിഞ്ഞു എന്നിട്ടും, കട ഉപേക്ഷിക്കാൻ അച്ഛൻ പാട്ടീൽ തയ്യാറാകുന്നില്ലെന്നാണ് പോസ്റ്റിൽ പറഞ്ഞിട്ടുള്ളത്. കടയിലെ വിവിധ ഉൽപ്പന്നങ്ങളുടെ ലാഭത്തെക്കുറിച്ച് ചോദിക്കുമ്പോൾ അച്ഛന്റെ കണ്ണുകളിൽ തിളക്കമുണ്ടാവുന്നത് കാണാമെന്ന് നിതിൻ കാമത്ത് പറയുന്നു.

അദ്ദേഹത്തിന് 70 വയസായി. പക്ഷേ കടയിലേക്ക് പലചരക്ക് സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് ഒറ്റക്കാണ് പോവുക. പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു സ്‌കൂട്ടറിൽ ആണ് പതിവ് യാത്ര.200 രൂപയുടെ ഒരു പെട്ടി കടല ഒരുമിച്ചെടുത്ത് 250 രൂപക്ക് വിൽക്കുന്നു. പരമാവധി 25 ശതമാനം ലാഭം. എന്നാലും കിട്ടുന്ന സംതൃപ്തി വലുതാണെന്നും കടയിലെയും വീട്ടിലെയും ഒക്കെ ഏക സഹായി തന്റെ അമ്മായിയമ്മ മാത്രമെന്നും നിതിൻ കാമത്ത് പറയുന്നു

 

 

You May Also Like