Connect with us

Hi, what are you looking for?

Film News

പ്രശസ്ത നടൻ റായ്മോഹൻ പാരിഡ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പ്രമുഖ ഒഡിയ നടന്‍ റായ്‌മോഹന്‍ പാരിഡയെ സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 58 വയസായിരുന്നു. ഭുവനേശ്വറിലെ പ്രാചി വിഹാര്‍ പ്രദേശത്തെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് റായ്‌മോഹന്‍ പരിദയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തിന്റെ വിയോഗവാര്‍ത്ത അറിഞ്ഞ് അനുശോചനം അറിയിച്ച് നിരവധി താരങ്ങള്‍ താരത്തിന്റെ വീട്ടിലെത്തി.

റൈമോഹന്‍ പരിദ നെഗറ്റീവ് റോളുകളില്‍ പ്രശസ്തനാണ്. നൂറിലധികം ഒഡിയ സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 15 ബംഗാളി സിനിമകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം പ്രശസ്ത നാടക കലാകാരനായിരുന്നു.

You May Also Like