Connect with us

Hi, what are you looking for?

Film News

സൂപ്പർ ആക്ഷനുമായി സണ്ണി ലിയോൺ; നിഗൂഡമായി ഹൊറർ ത്രില്ലർ ‘ഓ മൈ ഗോസ്റ്റ്’ ട്രെയിലർ

ബോളിവുഡിലെ മാദകറാണി സണ്ണി ലിയോൺ കേന്ദ്ര കഥാപാത്രമായി എത്തുന്ന തമിഴ് ചിത്രമാണ് ‘ഒ മൈ ഗോസ്റ്റ്’ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഹൊറർ കോമഡി ജോണറിൽ എത്തുന്ന സിനിമയിൽ മികച്ച കഥാപാത്രമായാണ് സണ്ണി ലിയോൺ എത്തുന്നത്്. ട്രെയിലറിൽ സണ്ണി ലിയോണിന്റെ മാസും ഫൈറ്റ് കാണാം.


പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനോടൊപ്പം ഭയപ്പെടുത്തുന്നതുമായ ട്രെയിലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഓ മൈ ഗോസ്റ്റ് സംവിധാനം ചെയ്യുന്നത് ആർ യുവൻ ആണ്. സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നതും സംവിധായകനായ ആർ യുവൻ തന്നെയാണ്. മൊട്ടൈ രാജേന്ദ്രൻ, രമേഷ് തിലക്, സതിഷ് ദർശ ഗുപ്ത, അർജുനൻ, തങ്ക ദുരൈ എന്നിവരാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ദീപക് ഡി മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകൻ ജാവേദ് റിയാസ് ആണ്. ഹാഴ്‌സും സ്റ്റുഡിയോസും വിഎയു മീഡിയ എന്റർടെയ്ൻമെന്റുമാണ് ഓ മൈ ഗോസ്റ്റ് നിർമിക്കുന്നത്. എ സതീഷ് കുമാറാണ് സൗണ്ട് ഡിസൈനർ , ചിത്രസംയോജനം നിർവഹിക്കുന്നത് അരുൾ സിദ്ദാർഥ് ആണ്. കലാ സംവിധാനം ചെയ്യുന്നത് രമേഷ് ,എസ് ജെ റാം എന്നിവരാണ്

 

You May Also Like