Connect with us

Hi, what are you looking for?

Film News

‘നന്ദി ഇല്ലാത്ത ലോകത്ത് ഇങ്ങനെയൊക്കെ ചിലര്‍..’ ഒമര്‍ലുലു പറയുന്നു

തമിഴ് നടന്‍ സിദ്ധാര്‍ത്ഥിന്റെ വീഡിയോ പങ്കുവച്ച് പ്രിയ വാര്യര്‍ക്കെതിരെ ഒളിയമ്പുമായി സംവിധായകന്‍ ഒമര്‍ ലുലു. അടുത്തിടെ യുവനടി പ്രിയ വാര്യര്‍ക്കെതിരെ ഒമര്‍ ലുലു രംഗത്തെത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒരു മൂവി പ്രമോഷന്‍ അഭിമുഖത്തിനിടെ ആദ്യ സിനിമയായ ‘അഡാറ് ലവ്വി’ലെ കണ്ണിറുക്കല്‍ രംഗം തന്റെ സംഭാവനയാണ് എന്ന് പ്രിയ വെളിപ്പെടുത്തിയിരുന്നു.

ഒമര്‍ ലുലുഇതിന് എതിരെ പ്രതികരിച്ചിരുന്നു. തങ്ങള്‍ക്ക് ആകെ കിട്ടുന്ന ക്രെഡിറ്റ് കൂടി തട്ടിയെടുക്കാനാണ് പ്രിയ ശ്രമിക്കുന്നത് എന്നായിരുന്നു ഒമറിന്റെ പ്രതികരണം. ഇപ്പോഴിതാ, ഈ വിഷയത്തില്‍ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ ‘ബോയ്സ്’ എന്ന ആദ്യ സിനിമയിലേക്ക് തന്നെ റെക്കമെന്റ് ചെയ്ത സുജാത രംഗനാഥനെ കെട്ടിപ്പിടിച്ച് കാലില്‍ വീണ് പൊട്ടിക്കരയുന്ന സിദ്ധാര്‍ത്ഥിന്റെ വീഡിയോയാണ് ഒമര്‍ സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചിരിക്കുന്നത്. ഗലാട്ട മീഡിയയുടെ ടോക്ക് ഷോയ്ക്കിടെയാണ് ഈ സംഭവം നടന്നത്.

”നന്ദി ഇല്ലാത്ത ലോകത്ത് ഇങ്ങനെയൊക്കെ ചിലര്‍ ഉണ്ടെന്ന് കാണുമ്പോ ഒരു സന്തോഷം” എന്നാണ് ഈ വീഡിയോ പങ്കുവച്ച് ഒമര്‍ ലുലു ഫെയ്സ്ബുക്കില്‍ കുറിച്ചത്. നന്റ സിനിമയിലെ നായികയായ പ്രിയ വാര്യരെ ഉദ്ദേശിച്ചാണ് ഒമര്‍ വീഡിയോ പങ്കുവച്ചത് എന്ന രീതിയിലാണ് ഈ പോസ്റ്റിന് താളെ വരുന്ന കമന്റുകള്‍

You May Also Like