Connect with us

Hi, what are you looking for?

Film News

‘നാരദന്റെ’ പോസ്റ്ററുകളില്‍ ഇന്ദന്‍സിനെ ഉള്‍പ്പെടുത്തിയില്ല’- വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അണിയറപ്രവര്‍ത്തകര്‍

ആഷിഖ് അബു- ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ പിറന്ന ‘നാരദന്റെ’ പോസ്റ്ററുകളില്‍ ഇന്ദന്‍സിനെ ഉള്‍പ്പെടുത്താത്തതിന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇന്ദ്രന്‍സിന്റെ പോസ്റ്ററുകള്‍ സിനിമയുടെ റിലീസിന് മുമ്പ് മനഃപൂര്‍വ്വം കൊടുക്കാതിരുന്നതാണെന്നും ചിത്രത്തില്‍ കോടതി രംഗങ്ങള്‍ ഉണ്ടെന്നത് വെളിപ്പെടുത്തേണ്ട എന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നുമാണ് ഇവരുടെ വിശദീകരണം.

ഫേസ്ബുക്ക് കുറിപ്പ്

ഫേസ്ബുക്ക് കുറിപ്പ്’തുറന്ന ചര്‍ച്ചക്ക് നന്ദി. വിമര്‍ശനങ്ങളെ പോസിറ്റീവ് ആയിത്തന്നെ ഉള്‍ക്കൊള്ളുന്നു. പിന്നെ, ഇന്ദ്രന്‍സ് ചേട്ടന്റെ പോസ്റ്ററുകള്‍ മനഃപ്പൂര്‍വ്വം ഞങ്ങള്‍ ആദ്യമേ കൊടുക്കാതിരുന്നതാണ്. അത് അദ്ദേഹത്തിനോട് പറഞ്ഞിട്ട് തന്നെ ചെയ്തതാണ്. കാരണം നാരദനില്‍ കോടതി രംഗങ്ങല്‍ ഉണ്ട് എന്നത് ആദ്യമേ വെളിപ്പെടുത്തേണ്ട എന്നതിന്റെ ഭാഗമായിട്ടാണ് അങ്ങനെയൊരു തീരുമാനം എടുത്തത്.സിനിമ റിലീസ് ചെയ്തതിനു ശേഷം പിറ്റേന്നുമുതല്‍ തന്നെ ഇന്ദ്രന്‍സ് ചേട്ടന്റെ പോസ്റ്ററുകള്‍ ഇറക്കിയിരുന്നു. ഇതാണ് യഥാര്‍ത്ഥ കാരണവും.സിനിമയെ ഇത്രയും സീരിയസായി സമീപിച്ചതിനും ചര്‍ച്ച ചെയ്തതിനു വളരെ നന്ദി അറിയിക്കുന്നു.

https://www.facebook.com/OpmDreamMillCinemas/posts/4672609902837256

You May Also Like