Connect with us

Hi, what are you looking for?

Film News

നിവിൻ പോളിയുടെ പടവെട്ടിലെ ബിഹൈൻഡ് ദി സീൻ വീഡിയോ പുറത്ത്

നിവിൻ പോളി നായകനായ പുതിയ ചിത്രമാണ് പടവെട്ട് . നവാഗതനായ ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും ചെയ്ത സിനിമയാണ് പടവെട്ട് .മികച്ച പ്രതികരണം നേടി പടവെട്ട് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.സിനിമ ഇക്കഴിഞ്ഞ ഒക്ടോബർ 21നാണ് പ്രദർശനത്തിനെത്തിയത്. സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയ മറ്റൊരു താരമാണ് ഷൈൻ ടോം ചാക്കോ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചിത്രത്തിലെ ബിഹൈൻഡ് ദി സീൻ വീഡിയോയാണ്. നിവിനാണ് ബിഹൈൻഡ് ദി സീൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ വീഡിയോയിൽ ഉള്ളത് നിവിനല്ല. ഷൈൻ ടോം ചാക്കോയാണ് വീഡിയോയിൽ ഉള്ളത്. ഷൈൻ തന്റെ കഥാപാത്ത്രിനായി ഡബ്ബ് ചെയ്യുന്നതും അതെങ്ങനെ സീനിൽ വരുന്നു എന്നുള്ളതുമാണ് വീഡിയോയിൽ ഉള്ളത്.


നടൻ സണ്ണി വെയ്ൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് പടവെട്ട്.സണ്ണി വെയ്ൻ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, സുധീഷ്, വിജയരാഘവൻ എന്നിവരെ കൂടാതെ മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ചിത്രത്തിന്റെ സഹനിർമ്മാതാവ് ബിബിൻ പോളാണ്. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത് എഡിറ്റിംഗും നിർവഹിക്കുന്നത് ഷഫീഖ് മുഹമ്മദ് അലിയാണ്.

You May Also Like