Connect with us

Hi, what are you looking for?

Film News

ജോലിക്ക് പോയി കുടുംബം നോക്കി, അതിനൊപ്പം എന്റെ നിഴലു പോലെ നടന്നു, അമ്മയെക്കുറിച്ച് ഗിന്നസ് പക്രു

ഉയരക്കുറവ് തന്റെ വിജയമാക്കി മാറ്റിയ വ്യക്തിയാണ് ഗിന്നസ് പക്രു, മിമിക്രി വേദികളിലും സിനിമകയിലും സജീവ സാന്നിധ്യമായി മാറിയ ഗിന്നസ് പക്രുവിന് 2018 ൽ ആണ് ഗിന്നസ് റേസികോർഡ് കിട്ടുന്നത്, കോമഡി വേഷങ്ങൾ ചെയ്തു സിനിമയിൽ എത്തിയ താരം പിന്നീട് സീരിയൽ വേഷങ്ങൾ ചെയ്യുവാൻ തുടങ്ങിയിരുന്നു, നായകൻ വേഷത്തിലും താരം ഏറെ തിളങ്ങി, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ താരത്തിന് ഈ വര്‍ഷം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ നിന്നും മൂന്ന് റെക്കോര്‍ഡുകളാണ് ലപൊക്കമില്ലായ്മയാണ് തന്റെ പൊക്കമെന്ന് പലപ്പോഴും തെളിയിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഇപ്പോൾ ഉയരം ഇല്ലാത്ത തന്നെ ഉയരത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത് തന്റെ അമ്മയാണ് എന്ന് പറയുകയാണ് താരം, മാതൃ ദിനത്തിനോട് അനുബന്ധിച്ച് താരം നൽകിയ ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം തുറന്ന് പറഞ്ഞത്, എനിക്ക് നാല് വയസ് ആയപ്പോഴാണ് ഉയരക്കുറവിനെ കുറിച്ച് അമ്മയും അച്ഛനും ശ്രദ്ധിക്കുന്നത്.

ആ സമയത്തൊക്കെ എനിക്കൊരു സൈക്കിള്‍ വാങ്ങി തന്നിരുന്നു. മൂന്ന് ചക്രമുള്ള സൈക്കിള്‍ ഇല്ലേ. അങ്ങനെയൊന്ന്. നാല് വയസായിട്ടും എനിക്ക് അത് ഉന്തി നടക്കാനേ പറ്റുന്നുള്ളു. ചവിട്ടാന്‍ പറ്റുന്നില്ല. അന്നേരമാണ് ഈ വ്യത്യാസം അമ്മ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അതിന് ശേഷം വളരാനുള്ള പൊടികളുടെ ടിന്നുകളായിരുന്നു വീട് നിറയെ. അതൊക്കെ തന്നിട്ട്, പൊടി തീരുന്നതല്ലാതെ ഞാന്‍ വളരുന്നില്ലായിരുന്നു. തന്റെ ഈ കുറവ് എല്ലാവരും മനസ്സിലാക്കിയ ശേഷം എല്ലാവരും എന്നെ സമാധാനിപ്പിച്ചു, എന്നെ ആരും തന്നെ കുറ്റം പറഞ്ഞില്ല.

ഞാൻ സ്‌കൂളിലും കോളേജിലും ഒക്കെ പഠിക്കാൻ പോയ സ്മായ്തതും എന്റെ ‘അമ്മ നിഴലു പോലെ എന്റെ പിറകിൽ ഉണ്ടായിരുന്നു, പിന്നീട് എന്റെ സുഹൃത്തുക്കൾ ഒക്കെ വളരെ നല്ലവർ ആണെന്ന് മനസ്സിലാക്കിയപ്പോൾ ‘അമ്മ പതിയെ പിന്മാറാൻ തുടങ്ങി, ആദ്യ കാലത്ത് ഒക്കെ നിരവധി പ്രശ്നങ്ങൾ ഞാൻ നേരിട്ടു, സ്വന്തമായി വീട് ഉണ്ടായിരുന്നില്ല. എന്റെ ഈ വിജയത്തിൽ എന്റെ പിന്തുണ എന്റെ കുടുംബമാണ്, അതിൽ ഏറ്റവും വലയ പങ്കു എന്റെ അമ്മയാകാണ്. ജോലി ചെയ്യുന്നു, കുടുംബം നോക്കുന്നു, അതിനൊപ്പം പരിമിതികളുള്ള ഒരു മകന് കൊടുക്കേണ്ട കരുതല്‍ കൂടി നല്‍കി മുന്‍പോട്ട് പോകുക എന്ന് പറയുന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്, എന്റെ ‘അമ്മ അതിൽ വിജയിച്ച വ്യക്തിയാണ്.

You May Also Like