Connect with us

Hi, what are you looking for?

Film News

സിജു വിത്സൻ ചിത്രം ‘പഞ്ചവത്സര പദ്ധതി’യുടെ ആദ്യഘട്ടം പൂർത്തിയായി!

സിജു വിത്സൻ നായകനാകുന്ന പുതിയ സിനിമയാണ് ‘പഞ്ചവത്സര പദ്ധതി’. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ഗുണ്ടൽപേട്ടയിൽ പൂർത്തിയായി. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ കെ. ജി. അനിൽകുമാർ നിർമ്മിക്കുന്ന ‘പഞ്ചവത്സര പദ്ധതി’ പി.ജി. പ്രേംലാലാണ് സംവിധാനം ചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന സിനിമയാണ് പഞ്ചവത്സര പദ്ധതി

ചിത്രത്തിൽ പുതുമുഖം കൃഷ്‌ണേന്ദു എ. മേനോൻ ആണ് നായിക.’തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രത്തിൽ പി.പി. കുഞ്ഞികൃഷ്ണൻ ,നിഷ സാരംഗ്, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയവരും വേഷമിടുന്നു.


ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്ന സിനിമയുടെ എഡിറ്റർ കിരൺ ദാസാണ്.സംഗീതം- ഷാൻ റഹ്‌മാൻ, ഗാനരചന- റഫീഖ് അഹമ്മദ്, കല- ത്യാഗു തവന്നൂർ, മേക്കപ്പ്- രഞ്ജിത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം- വീണ സ്യാമന്തക്, സ്റ്റിൽസ്- ജെസ്റ്റിൻ ജെയിംസ്,, പ്രൊഡക്ഷൻ കൺട്രോളർ- ബിനു പി.കെ.,ചീഫ് അസോസിയേറ്റ് ഡയറക്ടർ- രജലീഷ്, ആക്ഷൻ- മാഫിയ ശശി, പോസ്റ്റർ ഡിസൈൻ- ആന്റണി സ്റ്റീഫൻ, പി.ആർ.ഒ.-എ.എസ്. ദിനേശ്.

You May Also Like