Connect with us

Hi, what are you looking for?

Film News

‘ആ ഒറ്റക്കാരണം കൊണ്ട് ഞാനതിന് തയ്യാറായില്ല’; രജനീകാന്തിനെ വെച്ച് സിനിമ ചെയ്യാനുള്ള അവസരം വേണ്ടെന്നു വെച്ചതിനെക്കുറിച്ച് പൃഥ്വിരാജ്

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് കടുവ. ഷാജി കൈലാസ് നീണ്ട ഇടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കടുവയുടെ റിലീസിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ കടുവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു ഇന്റര്‍വ്യുവില്‍ രജനീകാന്ത് ചിത്രം സംവിധാനം ചെയ്യാന്‍ തനിക്ക് കിട്ടിയ അവസരത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. സിനിഉലകമെന്ന യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് രജനീകാന്ത് സാറിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ അവസരം കിട്ടിയെന്നും എന്നാല്‍ പേടി കൊണ്ട് ആ ഓഫര്‍ സ്വീകരിച്ചില്ല എന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.

‘എനിക്ക് രജനി സാറിനെ വെച്ച് സിനിമ ചെയ്യാന്‍ അവസരം കിട്ടിയിരുന്നു. പക്ഷെ ആ ഓഫര്‍ വന്നപ്പോള്‍ ഞാന്‍ പേടിച്ചു പോയി. കാരണം രജനി സാറിനെ പോലൊരു ലെജന്‍ഡിനെ വെച്ച് സിനിമ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആ സിനിമ എന്നിലുള്ള രജനി സാര്‍ ഫാനിനെ തൃപ്തിപ്പെടുത്തണം. അത് എന്നെ നിരാശപ്പെടുത്തിയാല്‍ എനിക്ക് അത് വലിയ നിരാശയാകും. എന്നെങ്കിലും ഒരു ദിവസം എനിക്ക് അദ്ദേഹത്തെ വെച്ച് ഒരു ചിത്രം ചെയ്യാം എന്ന ആത്മവിശ്വാസം വന്നാല്‍ ഉറപ്പായും ഞാന്‍ അത് ചെയ്യും.’ പൃഥിരാജ് പറഞ്ഞു. ലുസിഫറിന് ശേഷം വിവേക് ഒബ്രോയ് പ്രതിനായക വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക.മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ജൂണ്‍ 30ന് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് പിന്നീട് ജൂലൈ ഏഴിലേക്ക് മാറ്റി വെക്കുകയായിരുന്നു. ‘ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും’ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

 

 

 

You May Also Like