Connect with us

Hi, what are you looking for?

Film News

നടുറോഡില്‍ നൃത്തം ചെയ്ത് അവതാരക പ്രിയങ്ക; വീഡിയോ വൈറല്‍

തമിഴ് നടിയും ടെലിവിഷന്‍ അവതാരകയുമായ പ്രിയങ്ക ദേശ്പാണ്ഡെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ താരം തന്റെ ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. അവതാരകയായ പ്രിയങ്ക ദേശ്പാണ്ഡെയുടെ കോമഡി കൗണ്ടറുകളും രസകരമായ ആങ്കറിംഗ് ശൈലിയും കണ്ടിട്ടുള്ള ആരാധകര്‍ ഇപ്പോള്‍ അവരുടെ ഡാന്‍സ് വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ്.

കാനഡയില്‍ നിന്നുമാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അവധി ആഘോഷിക്കാന്‍ വേണ്ടിയാണ് പ്രിയങ്ക കാനഡയില്‍ എത്തിയിരിക്കുന്നത്. അവിടെ അവര്‍ വളരെ സന്തോഷത്തോടെ നടുറോഡില്‍ നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോ ഇതിനോടകം 9 ലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടത്. ഒരു ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തത്.

പ്രിയങ്ക ദേശ്പാണ്ഡെ ഇപ്പോള്‍ രാജു വുഡ്ല പാര്‍ട്ടി എന്ന ഷോയുടെ അവതാരകയാണ്. പ്രിയങ്കയുടെ രസകരമായ അവതരണം വളരെയധികം പ്രശസ്തമാണ്. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന മിക്ക പ്രധാന പ്രോഗ്രാമുകളിലും റിയാലിറ്റി ഷോയിലും പ്രിയങ്ക ഉണ്ടാകാറുണ്ട്. ഈയിടെ ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ത്ഥിയായും പ്രിയങ്ക പ്രവേശിച്ചിരുന്നു.

You May Also Like