Connect with us

Hi, what are you looking for?

Film News

ഭര്‍ത്താവിനെയും മകനെയും ഒരുമിച്ചു സ്‌ക്രീനില്‍ കണ്ട് കണ്ണ് നിറഞ്ഞു രാധിക- വീഡിയോ

മലയാള സിനിമയില്‍ ഇന്നുള്ളതില്‍ മുതിര്‍ന്ന സംവിധായകരിലൊരാളായ ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച പാപ്പന്‍ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം കാണാന്‍ സുരേഷ് ഗോപിക്കും മകനുമൊപ്പം തിയറ്ററിലെത്തി രാധിക സുരേഷ് ഗോപി. സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് പാപ്പന്‍. ഭര്‍ത്താവിനേയും മകനേയും ഒരുമിച്ച് സ്‌ക്രീനില്‍ കണ്ടതിന്റെ സന്തോഷം മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെച്ചു രാധിക. ഭര്‍ത്താവിനെയും മകനെയും ഒരുമിച്ചു സ്‌ക്രീനില്‍ കണ്ട് കണ്ണ് നിറഞ്ഞിരുന്നു രാധികയ്ക്ക്.

‘കുറേ നാളുകള്‍ക്കു ശേഷം നല്ലൊരു സിനിമ കണ്ട അനുഭവം. ഗോകുലിനെയും ഏട്ടനെയും ഒരുമിച്ച് സ്‌ക്രീനില്‍ കണ്ടതില്‍ ഒത്തിരി സന്തോഷം. ഈശ്വരനോട് ഒത്തിരി നന്ദി. അതെന്റെ ഭാഗ്യമായി കരുതുന്നു. ജോഷി സാറിന്റെ ചിത്രത്തില്‍ ?ഗോകുലിന് എത്താന്‍ സാധിച്ചത് വലിയൊരു അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്. സുരേഷേട്ടന്റെ വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു പാപ്പനിലേത്. അത് മനോഹരമായി ചെയ്തിട്ടുമുണ്ട്. വളരെയധികം സന്തോഷവും അതോടൊപ്പം എക്‌സൈറ്റഡുമാണ്. എല്ലാവരും തിയറ്ററില്‍ തന്നെ സിനിമ കാണണം.

തെറ്റുകണ്ടാല്‍ പ്രതികരിക്കുന്ന സ്വഭാവമുണ്ട് ഗോകുലിന്. മോശമായൊരു കാര്യം കണ്ടാല്‍ എന്തുകൊണ്ടാണ് അങ്ങനെയെന്ന് അവന്‍ ചോദിക്കും. ഇങ്ങനെയൊരു സമൂഹത്തില്‍ പലതും പുറത്തുപറയാന്‍ പറ്റാത്ത സാഹചര്യം നമുക്കെല്ലാവര്‍ക്കും ഉണ്ട്. ചില പ്രത്യേക സാഹചര്യത്തില്‍ അത് പറയേണ്ടിവരും. എപ്പോഴും അങ്ങനെ പ്രതികരിക്കാന്‍ നിന്നാല്‍ എല്ലാവരും ഒരേ കണ്ണില്‍ കാണില്ല, നമ്മള്‍ നല്ലത് വിചാരിച്ചുപറഞ്ഞാലും എല്ലാവരും അത് നന്നായി എടുക്കണമെന്നുമില്ലെന്ന് ഞാന്‍ അവനോട് പറഞ്ഞുകൊടുക്കാറുണ്ടെന്നും രാധിക പ്രതികരിച്ചു.

You May Also Like