Connect with us

Hi, what are you looking for?

Film News

പരിനീതി-രാഘവ് ചന്ദ് വിവാഹം ഉടൻ ; ദൈവാനുഗ്രഹം തേടി ഇരുവരും സുവർണക്ഷേത്രത്തിൽ

അമൃത്സറിൽ ഭാവി വരനൊപ്പമെത്തി നടി പരിനീതി ചോപ്ര. കഴിഞ്ഞിടയ്ക്കായിരുന്നു എഎപി പാർട്ടി നേതാവ് രാഘവ് ചന്ദുമായി പരിനീതി ചോപ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.

നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുവാൻ തീരുമാനമെടുത്തത്. വിവാഹത്തിന് മുന്നോടിയായി ക്ഷേത്രദർശനത്തിനു ഇറങ്ങുന്നതിന്റെ ഭാഗമായാണ് ഇരുവരും സുവർണ ക്ഷേത്രത്തിലെത്തിയത്. ഇരുവരുടെയും സുവർണ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

മെയ് 13 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ ലോകം.

You May Also Like