Connect with us

Hi, what are you looking for?

Film News

റഹ്‌മാനോടൊപ്പം നോമ്പ് തുറന്ന് ഇഫ്താര്‍ വിരുന്നില്‍ പങ്കുചേര്‍ന്ന് ബാബു ആന്റണി!!

നടന്‍ ബാബു ആന്റണിയും നടന്‍ റഹ്‌മാനും സിനിമാ ലോകത്തെ അടുത്ത സുഹൃത്തുക്കളാണ്. 1986ലിറങ്ങിയ ഭരതന്‍ ചിത്രം ‘ചിലമ്പി’ലെ നായകന്‍ റഹ്‌മാനായിരുന്നു അതേ ചിത്രത്തിലെ വില്ലനായിട്ടാണ് ബാബു ആന്റണിയുടെ സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം.

റംസാന്‍ കാലത്ത് രണ്ടു സുഹൃത്തുക്കളും ഒന്നിച്ചുകൂടിയിരിക്കുകയാണ്. റഹ്‌മാനൊടൊപ്പം നോമ്പ് തുറന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബാബു ആന്റണി. സുഹൃത്തുക്കളുടെ നോമ്പുതുറ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നോമ്പുതുറക്കാന്‍ റഹ്‌മാന്‍ എന്നെ ക്ഷണിച്ചു. നന്ദി സുഹൃത്തേ. ആദ്യ സിനിമ ‘ചിലമ്പ്’ മുതല്‍ ഞങ്ങള്‍ പരസ്പരം സൗഹൃദത്തിലായിരുന്നു.’ എന്നാണ് റഹ്‌മാന്‍ ചിത്രം പങ്കുവച്ച് കുറിച്ചത്.

ഇരുവരും ഒന്നിച്ച് നോമ്പുതുറ വിഭവങ്ങള്‍ കഴിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് സന്തോഷമറിയിച്ച് കമന്റുകള്‍ ചെയ്യുന്നത്.

You May Also Like