Connect with us

Hi, what are you looking for?

Film News

‘വിഷ്ണു അഗസ്ത്യ എന്ന വ്യക്തി കൂടി ഇല്ലെങ്കില്‍ ഇതിന് ഇത്രയും എഫക്റ്റ് ഉണ്ടാവില്ല..’ കുറിപ്പ്

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ നായകന്‍മാരാകുന്ന ആര്‍ഡിഎക്‌സ് തിയേറ്ററുകളില്‍ വന്‍ ഹിറ്റാവുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തിയ വിഷ്ണു അഗസ്ത്യയെ കുറിച്ചാണ് രാഹുല്‍ സിപി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ‘വിഷ്ണു അഗസ്ത്യ എന്ന വ്യക്തി കൂടി ഇല്ലെങ്കില്‍ ഇതിന് ഇത്രയും എഫക്റ്റ് ഉണ്ടാവില്ല..’ എന്നാണ് രാഹുല്‍ കുറിപ്പില്‍ പറയുന്നത്.

പടം തുടങ്ങി ഇന്റര്‍വെല്‍ ഒക്കെ ആയപോ ഞാന്‍ തന്നെ ആലോചിച്ചു കാണുന്നത് മലയാള സിനിമ തന്നെ ആണോ എന്ന്..
ക്ലൈമാക്‌സ് എത്തിയപ്പോ ശരിക്കും ഞെട്ടിപ്പോയി…??
കൈതി,വിക്രം, ഈ പടങ്ങളുടെ ഒക്കെ സെറ്റ് അപ്പിലാണ് എടുത്ത് വെച്ചിരിക്കുന്നത്..
കൈതിയിലെ ലോറി ഫൈറ്റ് സീന്‍,വിക്രം മിലെ ഇന്റര്‍വെല്‍ സീന്‍ ഇതിലൊക്കെ ഒരു പ്രത്യേക തരം ലൈറ്റിംഗ് ഉണ്ട്..ക്യാമറ ആങ്കിള്‍സ് ഒക്കെ..അത് കണ്ട അതേ ഫീല്‍ തന്നെ ഇതും..
RDX ക്ലൈമാക്‌സ് സീന്‍ കാണുമ്പോള്‍ നമുക്ക് മനസ്സില്‍ ആവും..അതിന്റെ റേഞ്ച്..
വിഷ്ണു അഗസ്ത്യ എന്ന വ്യക്തി കൂടി ഇല്ലെങ്കില്‍ ഇതിന് ഇത്രയും എഫക്റ്റ് ഉണ്ടാവില്ല..അമ്മാതിരി പെര്‍ഫെക്ഷന്‍ ആണ് വിഷ്ണു ചെയ്തിട്ടുള്ളത്..??
സംവിധായകന്റെ വക അത്രയും ക്വാളിറ്റി മേകിങ്..??
വിഷ്ണു അഗസ്ത്യയുടെ സ്‌ക്രീന്‍ പ്രസന്‍സ്,
‘വാടാ’
എന്നൊരു അലര്‍ച്ച..
ഫാന്‍ ആയിപോവും ആരായാലും

നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കെജിഎഫ്’, ‘വിക്രം, ‘ബീസ്റ്റ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പറിവാണ് ‘ആര്‍ഡിഎക്‌സി’ന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി എന്നിവരും വേഷമിടുന്നു.ആദര്‍ശ് സുകുമാരനും ഷബാസ് റഷീദുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

You May Also Like