Connect with us

Hi, what are you looking for?

Film News

ഒ.ടി.ടിക്ക് മുമ്പ് തന്നെ മലയാള സിനിമ വളര്‍ന്നിട്ടുണ്ട്. സംവിധായകൻ രാജമൗലി !!

ഒ.ടി.ടിക്ക് മുമ്പ് തന്നെ മലയാള സിനിമ വളര്‍ന്നിട്ടുണ്ട് എന്ന് സംവിധയകാൻ രാജമൗലി. അടുത്തതായി താൻ സംവിധാനം ചെയ്ത് പുറത്തിറക്കുന്ന ആര്‍.ആര്‍.ആറിന്‍റെ ട്രെയ്‌ലര്‍ ലോഞ്ചിന്റെ പ്രസ്സ് മീറ്റിന് ഇടയിലായിരുന്നു രാജമൗലിയുടെ പ്രതികരണം. തീയറ്ററിന് പകരമായി വന്ന ഒ.ടി.ടി യുടെ കടന്നു വരവയുടെ മലയാള സിനിമക്കുണ്ടായ മുന്നേറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു രാജമൗലിയുടെ പ്രതികരണം. ഒ.ടി.ടി വരുന്നതിന് എത്ര നാൾ മുൻപ് തന്നെ മലയാള സിനിമ വളർന്നിരിക്കുന്നു. ലോക്ക്ഡൗണ്‍ കാലമാണ് മലയാള സിനിമ കൂടുതൽ എത്താൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ വർഷങ്ങളിൽ മലയാള സിനിമയിൽ വലിയ മുന്നേറ്റം ആണ് ഉണ്ടായിരിക്കുന്നത്. ഒ.ടി.ടി യുടെ കടന്ന് വരവിന് മുൻപ് മലയാള സിനിമ പ്രേമികളും താരങ്ങളും ചില ഇടങ്ങളിലായിരുന്നു കൂടുതല്‍ പരിചിതമായി ഉണ്ടായിരുന്നത്. എന്നാൽ ലോക്ക്ഡൗണ്‍ വഴി മലയാള സിനിമ ശൈലികൾ കൂടുതല്‍ ആളുകൾ മനസ്സിലാക്കുകയായിരുന്നു. ഇപ്പോൾ നമ്മുടെ പല സ്റ്റേറ്റുകളിലും മലയാള സിനിമക്കും താരങ്ങൾക്കും ആരാധകർ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. വിശദീകരണത്തിന് പിന്നാലെ ആര്‍.ആര്‍.ആര്‍ന്റെ ട്രെയ്‌ലര്‍ പുറത്തുവിടുകയും ചെയ്തു.

You May Also Like