Connect with us

Hi, what are you looking for?

Film News

ഈ സിനിമയുടെ പേര് പറയുന്നത് പോലും സമയ നഷ്ടം ആണ്!!

നവാഗതനായ മാക്‌സ്വെൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഖാലിപേഴ്‌സ് ഓഫ് ബില്യണേഴ്‌സ്’. ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ്, അർജുൻ അശോകൻ, തൻവി റാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സുഹൃത്തുക്കളായ ബിബിൻ ദാസും, ബിബിൻ വിജയനും സ്വന്തമായി ബിസിനസ് തുടങ്ങുകയെന്ന സ്വപ്നവുമായി നടക്കുന്ന ഐടി പ്രൊഫഷണലുകളായ യുവാക്കളുടെ ജീവിതകഥയാണ് പറയുന്നത്.

ഖാലിപേഴ്‌സ് ഓഫ് ബില്യണേഴ്‌സ് എന്ന സിനിമയെ കുറിച്ച് മൂവിഗ്രൂപ്പിൽ വന്നൊരു പോസ്റ്റ് വൈറലാവുകയാണ്.പ്രൊഡ്യൂസർക്കു നല്ല കാശ് ഉണ്ടായിരിക്കും.വൺ ലൈനർ കഥ പോലും പറയാൻ ഇല്ലാത്ത, ഒരു നിലവാരവും ഇല്ലാത്ത സിനിമയിൽ ഇത്രയും ആളുകളെ അഭിനയിപ്പിച്ചതിനു മറ്റൊരു കാരണവും ഞാൻ കാണുന്നില്ല. ഈ സിനിമയുടെ പേര് പറയുന്നത് പോലും സമയ നഷ്ടം ആണ് എന്നാണ് രാകേഷ് മനോഹരൻ രാമസ്വാമി പറയുന്നത്.


”ഈ അടുത്ത് കണ്ട പല മലയാള സിനിമകൾക്കും പൊതുവായി കണ്ടിരുന്നത് ഒരു ഷോർട്ട് ഫിലിമിന് അല്ലെങ്കിൽ രണ്ട് എപ്പിസോഡ് ഉള്ള വെബ് സീരീസിന് ഉള്ള കഥ ഉണ്ടായിരുന്നു എന്നതാണ്. എന്നാൽ ഒരു കഥയും ഇല്ലാതെ, വെറും വിജയനും ദാസനും എന്ന് പറഞ്ഞു ഡയലോഗും, അതിൽ കുറെ നടന്മാർ, അതും അപ്രധാനമായ റോളുകളിൽ പോലും ജൂനിയർ ആർട്ടിസ്റ്റുകളുടെ കഞ്ഞിയിൽ മണ്ണ് വാരി ഇട്ടത് പോലെ പേര് അറിയാവുന്ന നടൻമാർ അത്തരം റോളുകളിൽ വന്നൂ എന്ന പ്രത്യേകത ആണ് ഈ ചിത്രത്തിന് ഉള്ളത്.


കടത്തിൽ മുങ്ങിയ ദാസനും വിജയനും കാശ് വാങ്ങി കടക്കാരുടെ കയ്യിൽ നിന്നും മുങ്ങി നടക്കുക ആണ്. അങ്ങനെ കഥ പോകുന്നു. ഇടയ്ക്ക് ദാസനും വിജയനും ഡയലോഗുകൾ തുടങ്ങി ചിരിപ്പിക്കാൻ കുറെ പരിശ്രമിച്ചു, പിന്നീട് ഇടയ്ക്ക് ജയ ജയ ജയ ജയ ഹേ യിലെ സീൻ ഒക്കെ കാണിച്ച്, അവസാനം എവിടെയോ പോയി പെട്ടെന്ന് സംവിധായകന്റെ പേര് എഴുതി കാണിക്കുന്നു. എന്താണോ സംഭവിച്ചത് എന്ന് ഒന്നൂടി റീവൈൻഡ് അടിച്ചു നോക്കി. ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനസ്സിലായി. അങ്ങനെ ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും മോശം സിനിമ എന്ന് പറയാം ഇതിനെ.


പ്രൊഡ്യൂസർക്കു നല്ല കാശ് ഉണ്ടായിരിക്കും. അല്ലെങ്കിൽ ആരുണാചലം സിനിമയിലെ പോലെ ഇത്ര ദിവസത്തിനുള്ളിൽ ഇത്ര പണം ചിലവഴിക്കൽ മത്സരത്തിൽ വല്ലതും ചേർന്നിട്ടുണ്ടാകണം. വൺ ലൈനർ കഥ പോലും പറയാൻ ഇല്ലാത്ത, ഒരു നിലവാരവും ഇല്ലാത്ത സിനിമയിൽ ഇത്രയും ആളുകളെ അഭിനയിപ്പിച്ചതിനു മറ്റൊരു കാരണവും ഞാൻ കാണുന്നില്ല.ഈ സിനിമയുടെ പേര് പറയുന്നത് പോലും സമയ നഷ്ടം ആണ്. അപ്പോഴാണ് സിനിമ മൊത്തം ഇരുന്നു കണ്ട്, അതിനെ കുറിച്ച് പോസ്റ്റ് ഇട്ട എനിക്ക് സമയത്തിന് ഒന്നും ഒരു വിലയും ഇല്ലേ എന്ന് ആണ് ഇപ്പോൾ തോന്നുന്നത്.എന്നിട്ട് ധാ അത് പോസ്റ്റ് ചെയ്യാനും പോകുന്നു. എനിക്ക് എന്തിന്റെ കേടാണോ ആവോ”

റോയൽ ബഞ്ച എൻറർടയിൻമെൻറ് ബാനറിൽ അനു ജൂബി ജെയിംസ്, അഹമദ് റൂബിൻ സലിം, നഹാസ് ഹസ്സൻ എന്നിവർ നിർമ്മിച്ച ഖാലിപേഴ്‌സ് ഓഫ് ബില്യണേഴ്‌സിൽ ജഗദീഷ്, രമേഷ് പിഷാരടി, മേജർ രവി, രഞ്ജിനി ഹരിദാസ്, ധർമജൻ, സരയു, ലെന, ഇടവേള ബാബു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

You May Also Like