Connect with us

Hi, what are you looking for?

Film News

അക്ഷയ് കുമാർ ചിത്രം രാം സേതു ഒടിടിയിൽ

അക്ഷയ് കുമാർ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് രാം സേതു. സമ്മിശ്രിത പ്രതികരണം ലഭിച്ച ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. സിനിമ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തിരിക്കുന്നത്.സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് രാം സേതുവിൽ അക്ഷയ് കുമാർ എത്തിയത്.


സിനിമയിൽ ഒരു പുരാവസ്തു ഗവേഷകമായാണ് താരം എത്തിയത്.ജാക്വലിൻ ഫെർണാണ്ടസ്, നുഷ്രത്ത് ബറൂച്ച എന്നിവരാണ് ചിത്രത്തിൽ നായികമാർ അഭിനയിച്ചത്. രാം സേതു സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് ശർമ്മയാണ്. സത്യദേവ് കാഞ്ചരണ, ശുഭം ജയ്കർ, ജെനിഫർ പിച്ചിനാറ്റോ എന്നിവർ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ലൈക്ക പ്രൊഡക്ഷൻസ് ,ആമസോൺ പ്രൈം വീഡിയോ എന്നിവയ്ക്കൊപ്പം അവരുടെ ഹോം ബാനറുകളായ കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടൻഷ്യ എന്റർടൈൻമെന്റ് എന്നിവയ്ക്ക് കീഴിൽ വിക്രം മൽഹോത്രയും അരുണ ഭാട്ടിയയും ചേർന്ന് നിർമ്മിച്ച സിനിമയാണ് രാം സേതു.രാം സേതുവിൽ ഡ്യൂപ്പില്ലാതെ ചെയ്ത അക്ഷയ് കുമാറിന്റെ മേക്കിംഗ് വീഡിയോ അടുത്തിടെ പുറത്ത് വന്നിരുന്നു. ആക്ഷൻ ആക്ഷൻ രംഗങ്ങളിൽ കൈ മെയ് മറന്ന് അധ്വാനിക്കുന്ന അക്ഷയ് കുമാറിനെ കാണാൻ കഴിഞ്ഞിരുന്നു

 

You May Also Like