Connect with us

Hi, what are you looking for?

Film News

‘ഒരു ആര്‍ടിസ്റ്റില്‍ നിന്ന് വേണ്ടതെല്ലാം പിഴിഞ്ഞെടുക്കാന്‍ ലിജുവിന് അറിയാം’ രമ്യ സുരേഷ്

നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്ത പടവെട്ടില്‍ മികച്ച അഭിനയമാണ് നടി രമ്യ സുരേഷ് കാഴ്ചവെച്ചത്. പടവെട്ടില്‍ നിവിന്‍ പോളിയുടെ കഥാപാത്രം കോലോത്ത് വീട്ടിലെ രവിയുടെ ചിറ്റയായ പുഷ്പയായാണ് രമ്യയെത്തിയത്. ചിത്രത്തിലെത്തിയതിനെ കുറിച്ചുള്ള അനുഭവം മനോരമയോട് താരം പങ്കുവെക്കുകയുണ്ടായി.

‘ഓഡിഷന്‍ വഴിയാണ് എന്നെ പടവെട്ടിലേക്ക് തെരഞ്ഞെടുത്തത്. പടവെട്ടിലെ കഥാപാത്രത്തിന് വേണ്ടിയുള്ള ഓഡിഷന്‍ കണ്ടപ്പോള്‍ ഒരു വിഡിയോ അയച്ചുകൊടുത്തു. ഓഡിഷന് ഒരുപാടു പേരുണ്ടായിരുന്നു. സിനിമയിലെ തന്നെ ഒരു സീന്‍ ആണ് ചെയ്തു കാണിക്കാന്‍ പറഞ്ഞത്. ഓഡിഷന്‍ കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ എന്നെ തിരഞ്ഞെടുത്തു എന്ന് വിളിച്ചു പറയുകയായിരുന്നു. സംവിധായകന്‍ ലിജു കൃഷ്ണ അടിപൊളി മനുഷ്യനാണ്. ഒരു ആര്‍ടിസ്റ്റില്‍ നിന്ന് വേണ്ടതെല്ലാം പിഴിഞ്ഞെടുക്കാന്‍ ലിജുവിന് അറിയാം. ഇനി മുന്നോട്ടുള്ള അഭിനയ ജീവിതത്തില്‍ എനിക്ക് ഈ സിനിമയിലെ അനുഭവം ഒരു മുതല്‍ക്കൂട്ടായിരിക്കും. ഇതുവരെ അഭിനയിച്ചതില്‍ ഏറ്റവും കൂടുതല്‍ കൂടുതല്‍ സ്‌ക്രീന്‍ സ്പേസ് ഉള്ളതും അഭിനയ സാധ്യതയുള്ളതും ഈ ചിത്രത്തില്‍ ആയിരുന്നുവെന്ന് നടി പറയുന്നു.

ചിത്രത്തിന് അടിപൊളി റെസ്‌പോണ്‍സ് ആണ് കിട്ടുന്നത്. ഒരുപാട് പേര് വിളിക്കുന്നുണ്ട് നല്ല അഭിപ്രായം പറയുന്നുണ്ട്. സിനിമയില്‍ നിന്ന് സലിം അഹമ്മദ് സാര്‍, വി.സി. അഭിലാഷ്, സംഗീത്, സഞ്ജു വി സാമുവല്‍ തുടങ്ങി എന്റെ ഒപ്പം അഭിനയിച്ചവര്‍ വരെ ഒരുപാടുപേര്‍ വിളിച്ചു. തിയറ്ററില്‍ നിന്ന് കിട്ടുന്ന പ്രതികരണങ്ങള്‍ സന്തോഷിപ്പിക്കുന്നു. സ്‌ക്രിപ്റ്റ് വായിക്കാന്‍ തന്നപ്പോള്‍ തന്നെ ലിജു പറഞ്ഞത് പുഷ്പക്ക് നന്നായി ചെയ്യാനുണ്ട്. എന്റെ പടം എന്തായി തീര്‍ന്നാലും പുഷ്പയ്ക്ക് ഈ ഒരു സിനിമ ഒരു വഴിത്തിരിവായിരിക്കും. അതുപോലെ തന്നെയാണ് കിട്ടുന്ന പ്രതികരണങ്ങള്‍. എല്ലാവരും ഇപ്പോള്‍ പുഷ്പ എന്നാണു വിളിക്കുന്നതെന്നും രമ്യ പറഞ്ഞു.

You May Also Like