Connect with us

Hi, what are you looking for?

Film News

‘എന്റെ നിശബ്ദത ഭേദിക്കാനുള്ള സമയമായി’ ‘പടവെട്ട്’ സംവിധായകനെ കുറിച്ച് രഞ്ജിനി അച്യുതന്‍

നിവിന്‍ പോളി നായകനായെത്തിയ പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയ്ക്ക് ഐക്യദാര്‍ഢ്യവുമായി ചലച്ചിത്ര പ്രവര്‍ത്തക രഞ്ജിനി അച്യുതന്‍. ഒരു സ്ത്രീ, ഫെമിനിസ്റ്റ് തുടങ്ങിയ നിലകളില്‍ താന്‍ ലിജു കൃഷ്ണയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ കെട്ടിച്ചമയ്ക്കപ്പെടുന്ന ഓരോ കള്ളക്കേസുകളും അനീതിയുടെ യഥാര്‍ത്ഥ ഇരകളെ നശിപ്പിക്കുന്നതാണെന്ന് താന്‍ വിശ്വസിക്കുന്നതായി രഞ്ജിനി ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. താനും ഭര്‍ത്താവ് ഗോവിന്ദ് വസന്തയും നേരില്‍ക്കണ്ടും അറിഞ്ഞതുമായ കാര്യങ്ങളാണ് ഫേസ്ബുക്കില്‍ കുറിക്കുന്നതെന്നും രഞ്ജിനി പറയുന്നുണ്ട്. ‘WCC ഉന്നയിച്ച പ്രധാനപ്പെട്ട മൂന്നു ആരോപണങ്ങളെ കുറിച്ചാണ് രഞ്ജിനി വിശദീകരിക്കുന്നത്.

പടവെട്ട് സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന്‍ ലിജു കൃഷ്ണ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഡബ്ല്യുസിസി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചതേയുള്ളൂ എന്ന കാരണത്താലും നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ബഹുമാനിക്കുന്നതിനാലുമാണ് ഇതുവരെ ഒരു തരത്തിലുമുളള പ്രതികരണങ്ങളും ഉണ്ടാകാത്തതെന്ന് ഡബ്ല്യൂസിസി പ്രസ്താവനയില്‍ പറയുന്നു. ഡബ്ല്യുസിസിക്കെതിരേയും, തങ്ങളുടെ ഒരു അംഗത്തിനെതിരെയും ലിജു വാസ്തവിരുദ്ധമായ കാര്യങ്ങള്‍ പലതവണ ആരോപിക്കുകയുണ്ടായെന്നും സംഘടന പറയുന്നു. ഡബ്ല്യൂസിസിയുടെ ഈ പ്രസ്താവനയ്ക്കുള്ള വിശദീകരണവുമായാണ് രഞ്ജിനിയെത്തിയത്.

രഞ്ജിനിയുടെ കുറിപ്പ്

WCC ഉന്നയിച്ച പ്രധാനപ്പെട്ട മൂന്നു ആരോപണങ്ങള്‍ താഴെ പറയുന്നവയാണ്.
1.
തിരക്കഥ രചനയിലെ അവകാശവാദവും, സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു എന്നുമുള്ള ആരോപണവും.
ഞാന്‍ അറിഞ്ഞടുത്തോളം പ്രസ്തുത വ്യെക്തി 2020 മാര്‍ച്ച് മാസത്തില്‍ ആണ് ആദ്യമായി സോഷ്യല്‍ മീഡിയ വഴി ലിജുവിനെ പരിചയ പെടുന്നത്. ഈ സമയത്തിനകം തന്നെ മൂന്നു ഷെഡ്യൂളുകളിലായ് പടവെട്ട് സിനിമയുടെ 85% ചിത്രീകരണവും, അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും പൂര്‍ത്തികരിക്കപ്പെട്ടിരുന്നു.
ഞാനും എന്റെ ഭര്‍ത്താവ് ഗോവിന്ദ വസന്തയും ഉള്‍പ്പെടുന്ന എല്ലാ ടെക്‌നിഷന്മാരും മറ്റു പ്രധാന അഭിനേതാക്കളും 2019 ല്‍ ചിത്രീകരണത്തിന് മുന്നേ തന്നെ തിരക്കഥയുടെ ഹാര്‍ഡ് കോപ്പി കൈപറ്റിയിട്ടുണ്ടായിരുന്നു.
എല്ലാ കാസ്റ്റ് ആന്‍ഡ് ക്രൂ മെമ്പേഴ്സും 2019 ഡിസംബര്‍ മാസം മുതല്‍ തന്നെ സണ്ണിവേയിന്‍ പ്രൊഡക്ഷന്‍സിന്റെ എഗ്രിമെന്റിന്റെ ഭാഗഭാക്കായിരുന്നു. സിനിമയില്‍ ഫ്രീ ഓഫ് കോസ്റ്റായി സഹകരിച്ചിരുന്നവര്‌പോലും ഇത്തരം എഗ്രിമെന്റുകളുടെ ഭാഗമായിരുന്നു. പിന്നീട് സരിഗമ പ്രൊഡക്ഷന്‍ ഹൗസ് സിനിമ ഏറ്റെടുത്തപ്പോള്‍, അവരുടെ ലീഗല്‍ ടീം എഗ്രിമെന്റുകള്‍ ഓഡിറ്റ് ചെയ്യുകയും പിന്നീട് അവ പുതുക്കി എഴുതുകയും ചെയ്തിട്ടുണ്ട്. പക്ഷേ ആരോപണം നടത്തിയ വ്യക്തി ഇപ്രകാരമുള്ള ഒരു അഗ്രിമെന്റ്‌റിലും ഉള്‍പ്പെട്ടിട്ടില്ല. കൂടാതെ സിനിമയിലെ ഡയറക്ഷന്‍ ടീമിനോടും, പ്രൊഡക്ഷന്‍ ടീമിനോടും, പ്രധാന നടി നടന്മാരോടും ഞാന്‍ വ്യക്തിപരമായി സംസാരിച്ചപ്പോള്‍ അവര്‍ എല്ലാം ഒരേ സ്വരത്തില്‍ നിസംശയം പറഞ്ഞ കാര്യം, ഇങ്ങനെ ഒരു വ്യതി സിനിമയുടെ ഒരു ഘട്ടത്തിലും പ്രവര്‍ത്തിച്ചിട്ടില്ല എന്നുള്ളതാണ്. അതോടൊപ്പം തന്നെ ഞാനോ എന്റെ ഭര്‍ത്താവോ ഇങ്ങനെ ഒരു വ്യക്തി വര്‍ക്ക് ചെയ്തിട്ടുള്ളതായി കണ്ടിട്ടുമില്ല.
ക്രൂ മെമ്പേഴ്‌സിന് പുറമെ ക്യാമറയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച മാലൂര്‍ എന്ന ഗ്രാമത്തിലെ മുഴുവന്‍ ജനതയോടും നിങ്ങള്‍ക്ക് ഈ കാര്യം അന്വേഷിച്ചാല്‍ ബോധ്യപ്പെടുന്നതാണ്.
അത്‌കൊണ്ട് തന്നെ ഇത് ഒരു വര്‍ക്ക്പ്ലെയ്‌സ് ഹാരസ്‌മെന്റ് അല്ല എങ്കില്‍, പിന്നെ എന്ത് അടിസ്ഥാനത്തില്‍ ആണ് WCC ഈ കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

2. സിനിമയുടെ ചിത്രീകരണ വേളയില്‍ ICC ഉണ്ടായിരുന്നില്ല.
എന്റെ അറിവില്‍ മലയാള സിനിമയില്‍ ആദ്യത്തെ ICC രൂപീകരിക്കപ്പെട്ടത് 2022 Feb 8 ന് ‘1744 White Alto’ എന്ന സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത സിനിമയ്ക്കു വേണ്ടിയാണ്.
ഇതിനു ശേഷം 2022 മാര്‍ച്ചില്‍ ആണ് ബഹുമാനപ്പെട്ട കേരള ഹൈകോടതിയുടെ ‘കേരളത്തിലെ എല്ലാ സിനിമ സെറ്റിലും ICC കമ്മിറ്റി ഉണ്ടാവണം’ എന്ന ഉത്തരവ് ഉണ്ടാകുന്നത്. ഈ ഉത്തരവ് ഉണ്ടാകുന്നതിനുമുന്നെ 100% ചിത്രീകരണം പൂര്‍ത്തീകരിച്ചിട്ടുള്ള പടവെട്ട് എന്ന സിനിമക്കെതിരെയുള്ള ഈ ആരോപണവും അതുകൊണ്ടുതന്നെ നിലനില്‍ക്കുന്നതല്ല.

3. ലിജുവിനെതിരെ ഉള്ള പീഡന ആരോപണം
ഈ കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ഇതിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
സത്യം വിജയിക്കട്ടെ !

You May Also Like