Connect with us

Hi, what are you looking for?

Film News

‘വാരിസ്… കോടികള്‍ മുടക്കി സീരിയല്‍ എടുത്ത് വച്ചിരിക്കുന്നു’

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ‘വാരിസ്’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒരിക്കലും ആര്‍ക്കും റെക്കമെന്റ് ചെയ്യുന്നില്ലെന്നാണ് രഞ്ജിത്ത് ശ്രീ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

വാരിസ്
ഒന്നുകില്‍ പുള്ളി വിചാരിക്കണം ക്യൂട്‌നെസ്സ് എന്ന് പറഞ്ഞു കോമാളിത്തരം കാണിക്കില്ലന്ന് അല്ലെങ്കില്‍ സംവിധായകര്‍ വിചാരിക്കണം പുള്ളിയെ കൊണ്ട് ഇങ്ങനെ ഒന്നും കാണിപ്പിക്കരുത് എന്ന് ?? രണ്ടില്‍ ഒന്ന് മാറാത്തവരെയും ഇതൊക്കെ കണ്ട് തന്നെ നമ്മള്‍ കൈയടിക്കണം ??. കോടികള്‍ മുടക്കി സീരിയല്‍ എടുത്ത് വച്ചിരിക്കുന്നു. തമന്‍ ആകുംവിധം ബി ജി എം ഇട്ട് മേക്കപ്പ് ചെയ്യാന്‍ നോക്കുന്നുണ്ട് നടക്കുന്നില്ല. വൈകുണ്ടപുരം സിനിമയിലെ പോലെ ഇതിലും ഉണ്ട് ഒരു സീന്‍, ഒരിക്കലും ആര്‍ക്കും റെക്കമെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് വിജയുടെ അച്ഛന്റെ വേഷത്തിലെത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് രാജേന്ദ്രന്‍ എന്ന ആപ്പ് ഡിസൈനറായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ഖുശ്ബു, യോഗി ബാബു, ജയസുധ, സംഗീതാ ക്രിഷ്, സംയുക്താ ഷണ്‍മുഖനാഥന്‍, നന്ദിനി റായ്, ഗണേഷ് വെങ്കട്ടരാമന്‍, ശ്രീമാന്‍, വി.ടി. ഗണേശന്‍, ജോണ്‍ വിജയ്, ഭരത് റെഡ്ഡി, സഞ്ജന എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

You May Also Like