Connect with us

Hi, what are you looking for?

Film News

മൂന്ന് തവണ ബലാല്‍സംഗം ചെയ്തു, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു, രാഹുല്‍ ജെയ്‌നിനെതിരെ ആരോപണങ്ങള്‍

ബോളിവുഡ് ഗാന രചയിതാവ് രാഹുല്‍ ജെയ്ന്‍നെതിരെ ഗുരുതര ആരോപണങ്ങളുമായി വനിത ഗാനരചയിതാവ്. 36 കാരിയായ യുവതിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. രാഹുല്‍ ജെയിന്‍ വിവാഹവാഗ്ദാനം നല്‍കിതുടര്‍ച്ചയായി ബലാത്സംഗം ചെയ്തുവെന്നും രണ്ട് തവണ ഗര്‍ഭിണിയാക്കിയതായും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതായും മൂന്നാം തവണ ഗര്‍ഭിണിയായപ്പോള്‍ താന്‍ ഗര്‍ഭച്ഛിദ്രത്തിന് തയ്യാറായില്ലെന്നും യുവതിയുടെ ആരോപണത്തില്‍ പറയുന്നു.


എന്നാല്‍, കുഞ്ഞിനെ സ്വീകരിക്കാന്‍ ജെയിന്‍ തയ്യാറല്ലെന്നും യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടതായും പൊലീസ് പറഞ്ഞു. പരാതിക്കാരിയായ യുവതി നിരവധി സിനിമകള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും പാട്ടെഴുതിയിട്ടുണ്ട്.2016ലാണ് ജെയിനിനെ യുവതി ആദ്യമായി കണ്ടത്. യുവതിയും ഭര്‍ത്താവുമായി നല്ല ബന്ധമല്ലെന്നറിഞ്ഞ ജെയിന്‍ ഈ അവസരം മുതലെടുക്കുകയായിരുന്നു. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ യുവതി ജയിനിനൊപ്പം താമസമാക്കി. എന്നാല്‍ കുഞ്ഞ് ജനിച്ചപ്പോള്‍ വീട്ടില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. ഇതോടെയാണ് യുവതി പരാതി നല്‍കിയത്.

 

 

You May Also Like