Connect with us

Hi, what are you looking for?

Film News

പാന്റ്‌സ് ധരിക്കാന്‍ മറന്നോ? രശ്മികയുടെ എയര്‍പോര്‍ട്ട് ലുക്കിന് വിമര്‍ശനം

ചുരുക്കം സിനിമകളിലൂടെ തന്നെ ആരാധകരുടെ പ്രിയങ്കരിയായതാണ് നടി രശ്മിക മന്ദാന. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം പുഷ്പയിലെ സാമി ഗാനം ഏറെ വൈറലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ രശ്മികയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം. രശ്മികയുടെ എയര്‍പോര്‍ട്ടില്‍ എത്തിയ വസ്ത്രധാരണത്തിനെതിരെയാണ് വിമര്‍ശനം.

സ്വെറ്റ്ഷര്‍ട്ടും ഡെനിം ഷോര്‍ട്‌സുമായിരുന്നു രശ്മികയുടെ വേഷം. എന്നാല്‍ വലിയ സ്വെറ്റ്ഷര്‍ട്ട് കാണാതെ ചെറിയ ഡെനിം ഷോര്‍ട്‌സ് ആണ് ട്രോളന്മാര്‍ കണ്ടത്. ഷോര്‍ട്‌സിന്റെ ഇറക്കം കുറഞ്ഞതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. പാന്റ്‌സ് ധരിക്കാന്‍ മറന്നോ, പ്രശസ്തി കൂടുമ്പോള്‍ തുണിയുടെ നീളം കുറയുമോ എന്നിങ്ങനെയാണ് സോഷ്യല്‍മീഡിയ സദാചാരക്കാരുടെ വിമര്‍ശനം.

https://www.instagram.com/p/CZFGYiRD9cr/

അതേസമയം രശ്മിക എന്ത് ധരിക്കണം എന്നത് അവരുടെ വസ്ത്ര സ്വാതന്ത്ര്യമാണെന്നു പറഞ്ഞ് ചിലര്‍ താരത്തെ പിന്തുണയ്ക്കുന്നുമുണ്ട്.

You May Also Like