Connect with us

Hi, what are you looking for?

Film News

‘അമ്മ വിജയിയുടെ കൂടെ അഭിനയിക്കണം’ അതാണ് ഈ മകന്റെ ആഗ്രഹം..!

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടിയാണ് രേഖ. അമ്മ കഥാപാത്രങ്ങളിലൂടെ തിളങ്ങുകയാണ് താരം ഇപ്പോള്‍. വിവാഹ ജീവിതങ്ങള്‍ പരാജയമായിരുന്നെങ്കിലും ഇപ്പോള്‍ തന്റെ മകനോടൊപ്പം സന്തോഷകരമായ ഒരു ജീവിതം നയിക്കുകയാണ് ഈ നടി. ഇപ്പോഴിതാ ഈ ഭൂമിയില്‍ തനിക്ക് ആകെ സ്വന്തമായുള്ള തന്റെ മകന്റെ ഒരു വലിയ ആഗ്രഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രേഖ.

മകന്‍ വലിയൊരു വിജയ് ഫാന്‍ ആണെന്നും താന്‍ വിജയ്‌യുടെ കൂടെ ഒരു സിനിമയില്‍ അഭിനയിക്കണമെന്നത് അവന്റെ വലിയൊരു ആഗ്രഹമാണെന്നും താരം തുറന്ന് പറയുന്നു. രേഖയുടെ വാക്കുകളിലേക്ക്… വലിയ വിജയ് ആരാധകനാണ് മകന്‍. വിജയിയുടെ പിറന്നാളിന്റെ തൊട്ടടുത്ത ദിവസമാണ് അവന്‍ ജനിച്ചത്. അതുകൊണ്ടാണോന്ന് അറിയില്ല. വിജയിനോട് അത്രയും ഇഷ്ടമാണ് അവന്. എപ്പോഴും അമ്പലത്തില്‍ പോയാലും കുറേ നേരം പ്രാര്‍ഥിക്കാറുണ്ട്.

അവന്‍ എന്തായിരിക്കും പ്രാര്‍ഥിക്കുന്നതെന്ന് അറിയാന്‍ വേണ്ടി ചോദിച്ചപ്പോഴാണ് അമ്മ വിജയിയുടെ കൂടെ അഭിനയിക്കണമെന്നാണ് പ്രാര്‍ത്ഥിച്ചതെന്നാണ് അവന്‍ പറഞ്ഞത്. അതിന്റെ കാരണം എന്റെ കൂടെ അവനും ലൊക്കേഷനില്‍ വരാമല്ലോ എന്നതാണ്. വിജയിയെ നേരിട്ട് കാണാനുള്ള ഒപ്ഷനായാണ് അവന്‍ അതിനെ കാണുന്നതെന്നും രേഖ പറയുന്നു.

അതേസമയം, തന്നെ കുറിച്ച് പലതരം വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും അത് മകന്റെ ഭാവിയെ ബാധിക്കുന്നുണ്ട് എന്നും അതിനാല്‍ ഇനി അഭിമുഖങ്ങള്‍ നല്‍കാന്‍ മുതിരില്ലെന്നും അറിയിച്ചിരിക്കുകയാണ് നടി.

 

 

You May Also Like