Connect with us

Hi, what are you looking for?

Film News

ബിന്ദുപണിക്കര്‍ ഞാന്‍ എടുത്ത ശരിയായ തീരുമാനം..!! ഒന്നു വെറുതെ വിടൂ..!! – സായ് കുമാര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്‍ സായ്കുമാറിന്റെ അഭിമുഖങ്ങളുടെ പ്രസക്ത ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സിനിമാ ജീവിതത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും സായ്കുമാര്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്. ഇപ്പോഴിതാ അദ്ദേഹം കുടുംബത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ മീഡിയകളില്‍ വന്നപ്പോള്‍ പലരും തന്റെ കുടുംബജീവിതത്തെ കുറിച്ച് തെറ്റിദ്ധരിച്ചു എന്നാണ് നടന്‍ പറയുന്നത്. അഭിമുഖത്തില്‍ തന്റെ രണ്ടാം വിവാഹത്തിലെ ഭാര്യയും നടിയുമായ ബിന്ദു പണിക്കരെ കുറിച്ചുള്ള ചോദ്യത്തിന്

അതിനെ കുറിച്ച് താന്‍ ഒന്നും പറയുന്നില്ലെന്നും മുന്‍പ് നടന്നതെല്ലാം അടഞ്ഞ അധ്യായം ആണെന്നും സായ്കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ മറ്റ് രീതികളിലാണ് പുറത്ത് വന്നത് എന്നാണ് ഇപ്പോള്‍ അദ്ദേഹം വ്യക്തമാക്കുന്നത്. ‘ബിന്ദു പണിക്കരെ തെരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനം ശരിയാണ്. അവരുമായുള്ള ജീവിതത്തില്‍ നൂറ്റിയൊന്ന് ശതമാനം സംതൃപ്തനാണ്. എന്നിട്ടും തെറ്റായ വാര്‍ത്തകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

എത്ര ഫോണ്‍കോളുകളാണെന്നോ ഞങ്ങള്‍ക്ക് വരുന്നത്. എല്ലാവര്‍ക്കും അറിയേണ്ടത് ഞാനും ബിന്ദുവും തമ്മില്‍ പിരിഞ്ഞോ എന്നാണ്. ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ലെന്ന് തോന്നുന്നു,..ഞങ്ങളോട് ഇത്രയും കാലം മിണ്ടാതിരുന്ന ആളുകള്‍പോലും ഇപ്പോള്‍ വിളിക്കുന്നുണ്ട്.

saikumar-bindhu

സുഖമാണോ എന്നൊക്കെ ചോദിച്ചാണ് തുടങ്ങുന്നത്. നിങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ വല്ലതുമുണ്ടോ എന്നാണ് അടുത്ത ചോദ്യം. ഒടുവില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയോ എന്ന് പച്ചയ്ക്ക് ചോദിക്കും…ബിന്ദു പണിക്കര്‍ പറഞ്ഞു.

You May Also Like