Connect with us

Hi, what are you looking for?

Film News

ആദ്യകാലങ്ങളില്‍ മാസം കിട്ടിയിരുന്നത് 200 രൂപയായിരുന്നു, തുറന്ന് പറഞ്ഞ് സാജു കൊടിയന്‍

കോമഡി ഷോ വേദികളില്‍ തിളങ്ങിയ കലാകാരനാണ് സാജു കൊടിയന്‍. എംജി ശ്രീകുമാര്‍ അവതാരകനായെത്തുന്ന പറയാം നേടാമില്‍ കഴിഞ്ഞ ദിവസം സാജു കൊടിയന്‍ എത്തിയപ്പോഴാണ് വിശേഷങ്ങള്‍ അദ്ദേഹം പങ്ക് വച്ചത്. ഹരിശ്രീ മിമികി ട്രൂപ്പിലൂടെയാണ് സാജു വളര്‍ന്നത്. ദേ മാവേലി കൊമ്പത്ത് എന്ന മിമിക്രി കസറ്റിലും സാജു തന്റെ കഴിവു തെളിയിച്ചിരുന്നു. അടല്‍ ബിഹാരി വാജ്‌പെയ്, ഉഷ ഉദുപ്പ് എന്നിവരെയെല്ലാം സാജു കൊടിയന്‍ അനുകരിച്ചിരുന്നു.

സാജു കൊടിയന്റെ വാക്കുകള്‍,

ആദ്യകാലങ്ങളില്‍ മാസം കിട്ടിയിരുന്നത് 200 രൂപ വരുമാനം ആയിരുന്നു, അത് ഒരു വണ്ടിക്കാശ് ആയിരുന്നു. അന്നൊക്കെ പണ ദാനം ഒക്കെ ഉള്ള സമയം ആയിരുന്നു. എന്നാല്‍ അത് തുറന്നു നോക്കുമ്പോള്‍ അതില്‍ ഒക്കെ ഇരുനൂറു രൂപയാകും ഉണ്ടാവുക. മിനിയുമായി പ്രേമ വിവാഹം ആയിരുന്നു. എട്ടാം ക്ളാസ്സില്‍ തുടങ്ങിയ പ്രണയം ആണ് വിവാഹത്തിലേക്ക് എത്തിയത്. കയ്യില്‍ ആകെ ഉണ്ടായിരുന്ന മുപ്പതിനായിരം കൊണ്ട് അപ്പന്റെ ആഗ്രഹം കൊണ്ട് ഇറങ്ങിത്തിരിച്ച വീടുപണിയെക്കുറിച്ചും സാജു പറഞ്ഞിട്ടുണ്ട്. ആദ്യം പറമ്പില്‍ ഒരു ഷെഡ് കെട്ടി ഞങ്ങള്‍ താമസം തുടങ്ങി. പിന്നെ വാടകവീട്ടിലേക്ക് മാറി. മാത്രമല്ല ഞാനും ഭാര്യയും വീടിന്റെ പണികളില്‍ നേരിട്ട് അധ്വാനിച്ചിട്ടുണ്ട്. അങ്ങനെ അഭിമാനത്തോടെ ഞങ്ങള്‍ താമസമാണ്.

 

You May Also Like