Connect with us

Hi, what are you looking for?

Film News

സാമന്തയ്ക്ക് ക്ഷേത്രം..!!! ആരാധകന്റെ വക ഞെട്ടിക്കുന്ന പിറന്നാള്‍ സമ്മാനം

തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയ്ക്ക് ഞെട്ടിക്കുന്ന പിറന്നാള്‍ സമ്മാനമൊരുക്കി ആരാധകന്‍. ആന്ധ്രാപ്രദേശില്‍ സാമന്തയുടെ പേരില്‍ ക്ഷേത്രം നിര്‍മിച്ചിരിക്കുകയാണ് താരത്തിന്റ കടുത്ത ആരാധകന്‍. സാമന്തയുടെ പിറന്നാള്‍ ദിവസമായ ഏപ്രില്‍ 28ന് ക്ഷേത്രം തുറക്കുമെന്നാണ് ആരാധകന്‍ പറയുന്നത്.

ക്ഷേത്രത്തില്‍ സാമന്തയുടെ രൂപത്തിലുള്ള സ്വര്‍ണ നിറമുള്ള പ്രതിഷ്ഠയാണ് സ്ഥാപിക്കുന്നത്. ആരാധകന്റെ വീട്ടിലാണ് സാമന്തയുടെ കൂറ്റന്‍ പ്രതിമ ഒരുക്കിയിട്ടുള്ളത്. ഇപ്പോള്‍ താരത്തിന്റെ തലയുടെ ഭാഗമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

സാമന്തയുടെ ഏറ്റവും ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം ശാകുന്തളമാണ് ക്ഷേത്രം പണിയാന്‍ തനിക്ക് പ്രചോദനമായതെന്ന് ആരാധകന്‍ പറയുന്നു.

ഇന്നുവരെ താന്‍ സാമന്തയെ നേരിട്ട് കണ്ടിട്ടില്ല. പക്ഷേ, അവര്‍ ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളാണ് അവരുടെ ആരാധകന്‍ ആകാന്‍ തന്നെ പ്രേരിപ്പിച്ചത്. അവരുടെ സിനിമ മാത്രമല്ല, അവരെ മൊത്തത്തില്‍ തനിക്ക് ഇഷ്ടമാണെന്നും ആരാധകന്‍ പറയുന്നു.

You May Also Like